വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നടന്ന ചടങ്ങിൽ കന്യാസ്ത്രീകൾക്കും പുരോഹിതന്മാർ ക്കും മോതിരത്തിൽ ചുംബിക്കാൻ അനുമതി നൽകി ഫ്രാൻസിസ് മാർപാപ്പ. 85കാരിയായ സിസ്റ്റർ മ രിയ കൺസെറ്റ ഇസു മാർപാപ്പയുടെ കൈപിടിച്ച് ചുംബിക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്.
രണ്ടു ദിവസം മുമ്പ് ഇറ്റലിയിലെ തീർഥാടന കേന്ദ്രത്തിൽ വിശ്വാസികൾ മോതിരത്തിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ കൈവലിക്കുന്ന മാർപാപ്പയുടെ ചിത്രം വലിയ വാർത്തയായിരുന്നു. പരമ്പരാഗത ആചാരങ്ങൾ ലംഘിക്കുകയാണ് പോപ് എന്നും അഭിപ്രായമുയർന്നു.അതിനു പിന്നാലെയാണ് സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പരിപാടിയിൽ വിശ്വാസികൾക്ക് കൈപിടിച്ച് മോതിരം ചുംബിക്കാൻ മാർപാപ്പ അനുവാദം െകാടുത്തത്. അംശവടിയും മോതിരവും പോപ്പിെൻറ അധികാരചിഹ്നങ്ങളാണ്.
മാർപാപ്പയായി ചുമതലയേൽക്കുന്നവർ പ്രത്യേകം മോതിരം ധരിക്കാറുണ്ട്. ആദ്യ മാർപാപ്പയായ പേത്രാസ് മുതൽ തുടരുന്ന ആചാരമാണിത്. സ്ഥാനമൊഴിയുേമ്പാൾ മോതിരവും ഉപേക്ഷിക്കും. കർദിനാൾമാർ ആദ്യമായി കാണുേമ്പാൾ പോപ്പിെൻറ മോതിരം ചുംബിക്കണമെന്നാണ് നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.