അമേരിക്കയും യൂറോപ്പും പശ്ചിമേഷ്യയിലെ കുട്ടികളെ കൊല്ലാന്‍ ആയുധങ്ങള്‍ വില്‍ക്കുന്നു –മാർപാപ്പ

വത്തിക്കാന്‍ സിറ്റി: സിറിയയിലും യമനിലും അഫ്ഗാനിസ്​താനിലും യുദ്ധത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ അമേ രിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉത്തരവാദികളാണെന്ന് ഫ്രാന്‍സിസ് മാർപാപ്പ. ആയുധ വില്‍പനയിലൂടെ ഈ രാജ്യങ്ങളില് ‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണ് സമ്പന്നരാജ്യങ്ങള്‍ ചെയ്യുന്നത്​. ഇത്​ ചോദ്യംചെയ്യപ്പെടേണ്ടതാണ്​. ആയുധങ്ങളില്ലായിരുന്നെങ്കില്‍ ഇവിടെ സംഘര്‍ഷം കുറയുമായിരുന്നു. ഓരോ കുട്ടിയുടെ മരണവും കുടുംബങ്ങളുടെ തകര്‍ച്ചയുമെല്ലാം ആയുധങ്ങള്‍ നിർമിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഈ രാജ്യങ്ങളുടെ മനഃസാക്ഷിയെ വേട്ടയാടും.

ഇറ്റലിയിൽ കുറ്റകൃത്യങ്ങൾക്കു പിന്നിൽ വിദേശ പൗരൻമാരല്ല. കാരണം ഞങ്ങൾ അനവധി വിദേശപൗരൻമാർക്ക്​ അഭയം സ്വീകരിക്കുന്നുണ്ട്​. ക്രിമിനല്‍ ആരോപണം ഉന്നയിച്ച് അഭയാർഥികളെ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്ന സര്‍ക്കാറുകളെയും പോപ്​ വിമര്‍ശിച്ചു.

Tags:    
News Summary - Pope blames Europe, US for selling weapons in war zones- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.