വത്തിക്കാൻ സിറ്റി: കുട്ടികള്‍ക്കെതിരായ വൈദികരുടെ ലൈംഗികാതിക്രമം നരബലിക്ക് തുല്യ മെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ കുറ്റകൃത്യം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ സര്‍വ തോമുഖമായ യുദ്ധത്തിന് കത്തോലിക്ക സഭയോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. കുട്ടികളെ പീഡിപ് പിക്കുന്ന വൈദികര്‍ സാത്താെൻറ ഉപകരണമാണ്.
ഇത്തരം ചെന്നായ്ക്കളില്‍നിന്ന് കുട്ടിക ളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞബദ്ധമാണെന്നും അതിന് ശക്തമായ നടപടിയെടുക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. വൈദികരുടെ ബാലപീഡനം തടയുന്നതിനായി വിളിച്ച ബിഷപ്പുമാരുടെ അസാധാരണ സമ്മേളനത്തിെൻറ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
അധികാരവും സ്വാര്‍ഥതയും ചില വൈദികരെ ദുഷിപ്പിച്ചിരിക്കുന്നു. ഇതിന് വില നല്‍കേണ്ടിവരുന്നത് സഭയാണ്. വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് മെത്രാന് സമിതികളുടെ മാര്‍ഗരേഖകള്‍ പുതുക്കണമെന്നും ശക്തിപ്പെടുത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. സമ്മേളനം സമാപിച്ചു.
നാലുദിവസം സമ്മേളനത്തില്‍ ലോകമെമ്പാടും നിന്നുള്ള 114 ബിഷപ്പുമാരാണ് പങ്കെടുത്തത്. കന്യാസ്ത്രീകളടക്കം 10 വനിതകളും സമ്മേളനത്തില്‍ പ്രതിനിധികളായിരുന്നു. നിലവില്‍ 14 വയസ്സില്‍ താഴെയുള്ളവരെയാണ് സഭ കുട്ടികളായി കണക്കാക്കുന്നത്. ഈ പ്രായപരിധി ഉയര്‍ത്തുമെന്നും മാര്‍പാപ്പ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.