വത്തിക്കാൻ സിറ്റി: ബാലപീഡനത്തിൽ ആരോപണം നേരിടുന്ന രണ്ടു ചിലിയൻ ബിഷപ്പുമാരുടെ പൗരോഹിത്യ പദവി ഫ്രാൻസിസ് മാർപാപ്പ റദ്ദാക്കി. ചിലി പ്രസിഡൻറും മാർപാപ്പയും തമ്മിലെ കൂടിക്കാഴ്ചക്കുശേഷമാണ് വത്തിക്കാൻ തീരുമാനം പ്രഖ്യാപിച്ചത്.
മുൻ ആർച്ച് ബിഷപ് ഫ്രാൻസിസ്കോ ജോസ് കോക്സ് ഹുന്യൂസ്, മുൻ ബിഷപ് അേൻറാണിയോ ഒാർഡീനസ് ഫെർണാണ്ടസ് എന്നിവർക്കെതിരെയാണ് നടപടി. നടപടിക്കെതിരെ അപ്പീലിന് പോകാൻ ഇവർക്ക് കഴിയില്ലെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു. കത്തോലിക്ക സഭയിലെ പുരോഹിതർക്ക് ലഭിക്കുന്ന കടുത്ത ശിക്ഷയിലൊന്നാണ് പുരോഹിത പദവി റദ്ദാക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.