വത്തിക്കാൻ സിറ്റി: മനുഷ്യരെയും പ്രകൃതിയെയും ഒരുപോലെ വിഴുങ്ങിയ മഹാപ്രളയത്തെ അതിജീവിച്ച കേരളം ഫ്രാൻസിസ് പാപ്പയുടെ പ്രാർഥന പട്ടികയിൽ. നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡറും മലയാളിയുമായ വേണു രാജാമണി കഴിഞ്ഞദിവസം വത്തിക്കാൻ സിറ്റി സന്ദർശിച്ചപ്പോൾ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതിന് അവസരം ഒരുങ്ങിയത്.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചപ്പോൾ, കേരളം നേരിട്ട പ്രതിസന്ധിയെക്കുറിച്ച് വേണു സൂചിപ്പിച്ചു. പ്രാർഥിക്കാമെന്നായിരുന്നു പാപ്പയുടെ പ്രതികരണം.
വത്തിക്കാൻ സന്ദർശനവേളയിൽ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയുടെ ബുധനാഴ്ചത്തെ ജനറൽ ഓഡിയൻസിലാണ് അദ്ദേഹം ഭാര്യ സരോജ് ഥാപ്പക്കൊപ്പം പങ്കെടുത്തത്. കഴിഞ്ഞദിവസത്തെ പ്രമുഖ സന്ദർശകരിൽ അസർബൈജാൻ ഫസ്റ്റ് വൈസ് പ്രസിഡൻറ് മെഹ്റിബാൻ അലിയേവയും ഉൾപ്പെടുന്നു.
ലിേത്വനിയ, ലാത്വിയ, എസ്തോണിയ എന്നിവിടങ്ങളിലെ സന്ദർശനത്തെക്കുറിച്ച് പ്രതിപാദിച്ച മാർപാപ്പ, ചൈനയിൽ കത്തോലിക്ക സഭ മെത്രാന്മാരെ നിയോഗിക്കുന്നത് സംബന്ധിച്ച വിവരങ്ങളും പൊതുസദസ്സിൽ പങ്കുെവച്ചു.മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയായിരുന്നു വേണു രാജാമണി. എസ്.എഫ്.െഎയുടെ പ്രതാപകാലത്ത് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സ്വതന്ത്രനായി മത്സരിച്ച് വൈസ് ചെയർമാനായ വേണു, എറണാകുളം മഹാരാജാസ് കോളജിൽ കെ.എസ്.യു സ്ഥാനാർഥിയായിനിന്ന് യൂനിയൻ ചെയർമാനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.