കിം ​ജോ​ങ്​ ഉ​ൻ കു​ള്ള​നും  പൊ​ണ്ണ​ത്ത​ടി​യ​നു​മെ​ന്ന്​ ട്രംപ്​

ഹാ​നോ​യ്: പ​രി​ഹാ​സ്യ വാ​ക്കു​ക​ളി​ലൂ​ടെ പ​ര​സ്​​പ​രം കു​റ്റ​പ്പെ​ടു​ത്തി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും ഉ​ത്ത​ര കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കിം ​ജോ​ങ്​ ഉ​ന്നും വീ​ണ്ടും വാ​ർ​ത്ത​യാ​കു​ന്നു. ത​ന്നെ വ​യ​സ്സ​നെ​ന്നു വി​ളി​ച്ചു പ​രി​ഹ​സി​ച്ച കി​മ്മി​നെ ത​ടി​യ​നും കു​ള്ള​നു​മെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ചാ​ണ്​ ട്രം​പ്​ ട്വീ​റ്റ്​ ചെ​യ്​​ത​ത്.  

‘കിം ​ജോ​ങ് ഉ​ന്നി​നെ താ​ൻ ഒ​രി​ക്ക​ലും കു​ള്ള​നും പൊ​ണ്ണ​ത്ത​ടി​യ​നു​മെ​ന്നു വി​ളി​ച്ചി​ട്ടി​ല്ല. പി​ന്നെ എ​ന്തി​നാ​ണ്​  അ​യാ​ൾ എ​ന്നെ വ​യ​സ്സ​നെ​ന്നു വി​ളി​ക്കു​ന്ന​ത്. നോ​ക്കൂ, അ​യാ​ളു​ടെ സു​ഹൃ​ത്താ​കാ​നാ​ണ് എ​​െൻറ ശ്ര​മം. ഏ​തെ​ങ്കി​ലും ഒ​രു കാ​ല​ത്ത് അ​തു സം​ഭ​വി​ക്കു​മാ​യി​രി​ക്കും’ -ഇ​താ​യി​രു​ന്നു ട്രം​പി​​െൻറ ട്വീ​റ്റ്. ഏ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ  ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യ​പ്പോ​ൾ, ‘ട്രം​പി​നെ​പ്പോ​ലൊ​രു വ​യോ​ധി​ക​നാ​യ ഭ്രാ​ന്ത​​െൻറ ജ​ൽ​പ്പന​ങ്ങ​ൾക്ക്​ വി​ല​ക​ൽ​പി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​ത്ത​ര കൊ​റി​യ പ്ര​തി​ക​രി​ച്ചി​രു​ന്നു. ട്രം​പി​​െൻറ ഏ​ഷ്യ​ൻ പ​ര്യ​ട​നം യു​ദ്ധ​ക്കൊ​തി​യ​​​െൻറ സ​ന്ദ​ർ​ശ​ന​മാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ​പ​രി​ഹ​സി​ച്ചി​രു​ന്നു. 

Tags:    
News Summary - President Trump Strikes Back at 'Short and Fat' Kim Jong Un- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.