രജോയ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഡ്രിഡ്: സ്പെയിനിലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവ് മരിയാനൊ രജോയ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 10 മാസത്തെ രാഷ്ട്രീയ അസ്ഥിരതക്ക് അന്ത്യംകുറിച്ച് രണ്ടാം തവണയാണ് രജോയ് അധികാരത്തിലേറുന്നത്. ചടങ്ങില്‍ രാജാവ് ഫിലിപ്പ് ആറാമനടക്കുള്ള പ്രമുഖര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങ് ദേശീയ ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. അടുത്ത മൂന്നു ദിവസത്തിനകം രജോയ് മന്ത്രിസഭക്ക് രൂപം നല്‍കും. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി പ്രതിപക്ഷം കടുത്ത പ്രതിഷേധം തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക കാര്‍ക്കശ്യത്തിന്‍െറ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ രജോയ് നേരിടേണ്ടിവന്നിരുന്നു.

Tags:    
News Summary - rajoy spain party leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.