ബാഴ്സലോണ: ‘‘ഭയവും ഭീഷണിയും സമ്മർദവും ഞങ്ങൾ മറികടക്കും. ഞങ്ങളെ വേണ്ടാത്ത പരമാധികാര രാജ്യത്തെ പരാജയപ്പെടുത്താനാണ് ഞായറാഴ്ചത്തെ വോെട്ടടുപ്പ്. ഞങ്ങളുടെ സ്വപ്നത്തിലേക്കുള്ള കാൽവെപ്പാണ് ഇൗ ഹിതപരിശോധന. കാറ്റലോണിയയുടെ ഭാവി തീരുമാനിക്കുന്ന ദിവസം’’ -കാറ്റലൻ പ്രസിഡൻറ് കാൾസ് പഗ്ഡമൻഡിേൻറതാണ് ഇൗ വാക്കുകൾ. കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിെൻറ ഭാഗമായുള്ള ഹിതപരിശോധന ഞായറാഴ്ച നടക്കും.
അതേസമയം, എന്തുവില കൊടുത്തും രാജ്യത്തെ വിഭജിക്കാനുള്ള നീക്കം തടയുമെന്നാണ് സ്പെയിനിെൻറ പ്രഖ്യാപനം. അതിെൻറ ഭാഗമായി ആയിരക്കണക്കിന് വോട്ടിങ് സ്ലിപ്പുകൾ പൊലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിൽ ഭാഗഭാക്കാവുന്ന പ്രാദേശിക ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന് കോടതികൾ ഭീഷണിപ്പെടുത്തി. വോെട്ടടുപ്പിെൻറ വിശദാംശങ്ങൾ സ്മാർട്ട്ഫോൺ വഴി പ്രചരിപ്പിക്കുന്നതിനുള്ള ആപ് ഒഴിവാക്കണമെന്ന് കാറ്റലോണിയൻ ഹൈകോടതി ഗൂഗ്ളിന് നിർദേശം നൽകിയിരുന്നു. പോളിങ് സ്റ്റേഷനുകളാക്കാൻ തീരുമാനിച്ചിരുന്ന 2315ൽ 1300 സ്കൂളുകളും പൊലീസ് സീൽ ചെയ്തു. ഇങ്ങനെ ഒരുതരത്തിലും വോെട്ടടുപ്പ് നടത്താൻ അനുവദിക്കില്ലെന്ന പ്രതിജ്ഞയിലാണ് സ്പാനിഷ് സർക്കാർ. പോളിങ് ബൂത്തുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ അടച്ചുപൂട്ടാൻ രംഗത്തിറങ്ങിയ സുരക്ഷാസേന ഒരുകോടിയോളം ബാലറ്റുകളും പിടിച്ചെടുത്തു. കാറ്റലോണിയ പൊലീസിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഹിതപരിശോധന വിവരങ്ങൾ നൽകാനായി ആരംഭിച്ച 59 വെബ്സൈറ്റുകൾ അടച്ചുപൂട്ടി. വോട്ടെടുപ്പിനു സ്ഥലം നൽകിയാൽ നിയമനടപടികളുണ്ടാകുമെന്നു മേയർമാർക്കും കേന്ദ്രസർക്കാർ മുന്നറിയിപ്പു നൽകി. ഭരണഘടന കോടതി ഉത്തരവിട്ടതോടെ െതരഞ്ഞെടുപ്പു കമീഷൻ രാജിെവച്ചിരുന്നു. 2014ല്‍ ഇത്തരത്തിലൊരു ഹിതപരിശോധന നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
70 ലക്ഷം ആളുകളാണ് ഞായറാഴ്ച പോളിങ്ബൂത്തിലെത്തുമെന്ന് കരുതുന്നത്. കാറ്റലോണിയയിലെ ബഹുഭൂരിപക്ഷവും സ്വന്തം രാഷ്ട്രമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. വടക്കു-കിഴക്കൻ സ്പെയിനിലെ സമ്പന്ന സംസ്ഥാനമാണ് കാറ്റലോണിയ. 17 പ്രവിശ്യകളും ബാഴ്സലോണ ഉള്‍പ്പെടെ രണ്ട് നഗരങ്ങളുമുള്‍പ്പെട്ട കാറ്റലോണിയ സ്വതന്ത്രഭരണ പ്രദേശമാണ്. സ്പാനിഷ് സമ്പദ്വ്യവസ്ഥക്ക് ഏറ്റവുംകൂടുതൽ സംഭാവന നൽകുന്ന സംസ്ഥാനം. 1 ലക്ഷം കോടി യൂറോയാണ് പ്രതിവര്‍ഷം രാജ്യത്തിന് കാറ്റലോണിയ നല്‍കുന്നത്. എന്നാൽ, ഇൗ സംസ്ഥാനത്തോട് പതിറ്റാണ്ടുകളായി സ്പാനിഷ് സർക്കാർ അവഗണന തുടരുകയാണ്. ഇവിടത്തെ ജനങ്ങളുടെ ജീവിതവും ദാരിദ്ര്യത്തിെൻറ പിടിയിലാണ്.
ജനറൽ ഫ്രാേങ്കായുടെ ഏകാധിപത്യ ഭരണകാലത്താണ് ഇൗ വിരോധം ഏറ്റവും രൂക്ഷതയിലെത്തിയത്. അന്ന് കാറ്റലൻ ഭാഷ സംസാരിക്കുന്നതുപോലും വിലക്കി. കാറ്റലൻ ദേശീയവാദി നേതാവ് ലൂയിസ് കമ്പനീസിനെ ഫ്രാങ്കോയുടെ പട്ടാളം വധിച്ചു. ബാഴ്സലോണ ഫുട്ബാള്‍ ക്ലബിെൻറ പേരുവരെ മാറ്റേണ്ടിവന്നു. കാറ്റലോണിയക്കു ജയ് വിളിക്കുന്നതും നിരോധിക്കപ്പെട്ടു. 1982ല്‍ സ്പെയിനില്‍ ജനാധിപത്യം തിരികെയെത്തിയതോടെ കാറ്റലോണിയക്ക് ജീവൻവെച്ചു. സ്പെയിനിന് കീഴിലുള്ള പ്രത്യേക പ്രവിശ്യയായി മാറി ഇൗ സംസ്ഥാനം. എന്നാൽ, സ്വതന്ത്രപദവി എന്ന ആവശ്യത്തിനു സ്പാനിഷ് സർക്കാർ തടസ്സം തുടർന്നു. യൂേറാപ്യൻ യൂനിയനും സ്വാതന്ത്ര്യപ്രഖ്യാപനത്തിന് എതിരാണ്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പിന്തുണയും സ്പാനിഷ് സർക്കാറിനാണ്.
ഇന്ന്നടക്കുന്ന ജനവിധി അനുകൂലമായാൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണ് കാറ്റലോണിയയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.