ലണ്ടന്‍: അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ രണ്ടര ലക്ഷത്തോളം പൊതുമേഖല ജീവനക്കാരുടെ സ്ഥാനം റോബോട്ടുകളുടെ സാന്നിധ്യംമൂലം നഷ്ടപ്പെടുമെന്ന് പഠനം. ലോകത്ത് റോബോട്ടിക് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, പൊതുസേവന വിദഗ്ധരുടെ സംഘമായ ‘റിഫോ’മാണ് തൊഴില്‍ നഷ്ടം സംബന്ധിച്ച് പഠനം നടത്തിയത്. 2030ഓടെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ജോലികള്‍ വരെ റോബോട്ടുകള്‍ ചെയ്യുമെന്ന് പഠനം വ്യക്തമാക്കുന്നു.
കാര്യമായ തൊഴില്‍ നഷ്ടമുണ്ടാക്കുമെങ്കിലും റോബോട്ടുകള്‍ തൊഴില്‍ രംഗത്ത് വരുന്നത് സാമ്പത്തികമായി നേട്ടമാണെന്ന് പഠനം ‘റിഫോം’ വിലയിരുത്തുന്നു. 90 ശതമാനം ജോലികളും യന്ത്രങ്ങള്‍ ചെയ്യുന്നതോടെ ഒരു വര്‍ഷം 400 കോടി പൗണ്ട് നേട്ടമുണ്ടാക്കാന്‍ സാധിക്കും.
ഇതോടൊപ്പം, ആരോഗ്യ മേഖലയിലെ റോബോട്ടുകള്‍ക്ക് രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം നല്‍കാനാകും. തീപിടിത്തം, കൊള്ള എന്നിവയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടത്തെുന്നതിന് നേരത്തെതന്നെ ബ്രിട്ടീഷ് പൊലീസ് ‘കൃത്രിമബുദ്ധി വിവരങ്ങള്‍’ ഉപയോഗിച്ചു വരുന്നുണ്ട്. സാങ്കേതികവിദ്യയിലെ പെട്ടെന്നുള്ള കുതിപ്പ് വിവാദം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആളുകളുടെ ജോലി നഷ്ടപ്പെടുന്നത് ബുദ്ധിപൂര്‍വം പരിഹരിക്കണം. എന്നാല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതല്‍ മെച്ചപ്പെട്ട, സുരക്ഷിതമായ, സാമ്പത്തികമായി താങ്ങാനാവുന്ന പൊതുസേവനങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
ജപ്പാനില്‍ ഇതിനകം തന്നെ റോബോട്ടുകള്‍ ജോലി ചെയ്യുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയത്തെുന്ന ആളുകള്‍ക്ക് മെച്ചപ്പെട്ട സേവനം ഇവ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.