മോസ്കോ: അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ച് റഷ്യ. പ്രതിരോധമന്ത്രാലയമാണ് അവൻഗാർഡ് എന്ന പേരിലുള്ള മിസൈൽ പരീക്ഷിച്ച വിവരം അറിയിച്ചത്. എവിടെയാണ് പരീക്ഷണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
ശബ്ദത്തേക്കാൾ 20 ഇരട്ടി വേഗതയിൽ പുതിയ മിസൈലിന് സഞ്ചരിക്കാൻ കഴിയും. പുതിയ പരീക്ഷണം റഷ്യയെ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിലെത്തിക്കുമെന്നും റഷ്യൻ പ്രസിഡൻറ് പുടിൻ പറഞ്ഞു.
അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ പുതിയ മിസൈൽ പരീക്ഷണം കൊണ്ട് സാധിക്കുമെന്നാണ് റഷ്യയുടെ വിലയിരുത്തൽ. 2022ൽ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്താനാണ് അമേരിക്കയുടെ പദ്ധതി. ചൈനയും സമാനമായ മിസൈൽ നിർമ്മിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.