മോസ്കോ: തടവിൽ കഴിഞ്ഞിരുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സീ നവാൾനി ജയിൽ മോചിതനായി. വ്ലാദിമിർ പുടിൻ നാലാമതും പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇദ്ദേഹം ജയിലിലടക്കപ്പെട്ടത്. 30 ദിവസത്തിന് ശേഷം താൻ മോചിതനായിരിക്കുന്നെന്ന് നവാൾനി തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്.
റഷ്യയിൽ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് തുടക്കമാകുന്ന വ്യാഴാഴ്ചയാണ് മോചനം സാധ്യമായത്. യൂറോപ്യൻ യൂനിയനടക്കമുള്ള രാജ്യങ്ങൾ നവാൾനിയുടെ അറസ്റ്റിനെതിരെ രംഗത്തുവന്നിരുന്നു. ഫുട്ബാൾ മത്സരം നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിെൻറ തടവ് ചർച്ചയാകാനുള്ള സാധ്യതയില്ലാതാക്കാനാണ് മോചനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.