കാലിഫോർണിയ: പ്രമുഖ നരവംശ ശാസ്ത്രജ്ഞ സബ മഹ്മൂദ് (56) അന്തരിച്ചു. 1962ൽ പാകിസ്താനിലെ ലാഹോറിൽ ജനിച്ച അവർ 1981ൽ പഠനാവശ്യാർഥം യു.എസിൽ എത്തി. സ്റ്റാൻഫോഡ് സർവകലാശാലയിൽനിന്നും പിഎച്ച്.ഡി നേടിയ സബ മഹ്മൂദ്, 2004 മുതൽ കാലിഫോർണിയ സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു.
സെക്കുലറിസം, പൊതുമണ്ഡലത്തിലെ മതം എന്നിവ വിഷയമാക്കി റിലീജിയസ് ഡിഫറൻസ് ഇൻ എ സെക്കുലർ ഏജ്: എ മൈനോറിറ്റി റിപ്പോർട്ട്, പൊളിറ്റിക്സ് ഒാഫ് പയറ്റി: ദ ഇസ്ലാമിക് റിവൈവൽ ആൻഡ് ദ െഫമിനിസ്റ്റിക് സബ്ജക്ട് എന്നീ കൃതികളും, വിവിധ വിഷയങ്ങളിലായി ഒേട്ടറെ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലിഫോർണിയ സർവകലാശാലയിലെ അസിസ്റ്റൻറ് പ്രഫസറും നരവംശ ശാസ്ത്രജ്ഞനുമായ ചാൾസ് ഹിർശ്കിന്ദ് ഭർത്താവാണ്. മകൻ: നമീർ ഹിർശ്കിന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.