ലണ്ടൻ: കാഴ്ചകളുടെ കലവറയാണ് കടൽ. എന്നാൽ, കടലിനടിയിലെ അദ്ഭുതങ്ങൾ കാണാൻ എല്ലാവർക്കും അവസരം ലഭിക്കാറില്ല. എന്നാൽ, ഇൗ പരിമിതിയെ മറികടന്നിരിക്കുകയാണ് ബ്രിട്ടണിലെ നോട്ടിങ്ഹാം സർവകലാശാലയിൽ നിന്നടക്കമുള്ള ഒരു കൂട്ടം ഗവേഷകർ.
രണ്ടാം ലോകയുദ്ധകാലത്ത് ഇൗജിപ്തിലെ ചെങ്കടലിൽ നൂറുകണക്കിന് ടൺ ചരക്കുമായി മുങ്ങിത്താണ ചരക്കുകപ്പൽ ‘സന്ദർശിക്കാനുള്ള’ അവസരമാണ് ത്രിമാന സാേങ്കതികവിദ്യയിലൂടെ (വിർച്വൽ റിയാലിറ്റി) ഇവർ ഒരുക്കിയിരിക്കുന്നത്. കടലിനടിയിൽ ചെന്ന് കപ്പൽ കാണുന്നതിന് സമാനമായ അനുഭവം ഇത് സന്ദർശകന് നൽകും. 1941ൽ ജർമനിയുടെ അക്രമണത്തിൽ തകർന്ന ബ്രിട്ടീഷ് കപ്പലായ എസ്.എസ്. തെസിൽഗോമിനെയാണ് ‘തെസിൽഗോം േപ്രാജക്റ്റ്’ എന്ന പേരിൽ ഇങ്ങനെ അനുഭവവേദ്യമാക്കിയിരിക്കുന്നത്. വിമാനഭാഗങ്ങൾ, ട്രക്കുകൾ, മോേട്ടാർ ബൈക്കുകൾ തുടങ്ങിയവയായിരുന്നു കപ്പലിലുണ്ടായിരുന്നത്.
ഇൗജിപ്തിലെ റാസ് മുഹമ്മദ് ദേശീയ പാർക്കിനടുത്ത് ചെങ്കടലിൽ വിശ്രമിക്കുന്ന കപ്പലിെൻറ ആയിരക്കണക്കിന് ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ലോകത്തെ കടൽ പര്യവേക്ഷകരുടെ ഇഷ്ടലക്ഷ്യമാണ് തെസിൽഗോം. നോട്ടിങ്ഹാം സർവകലാശാലയുടെ കീഴിൽ നടന്നു കൊണ്ടിരിക്കുന്ന കടൽ പുരാവസ്തുപഠനത്തിെൻറ ഭാഗമാണ് ‘തെസിൽഗോം േപ്രാജക്റ്റ്’. ഇൗജിപ്തിലെ െഎൻ ഷംസ്, അലക്സാണ്ട്രിയ സർവകലാശാലകളുമായി േചർന്നാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.