ഒാസ്​ട്രിയയിൽ വലതുപക്ഷ​ മുന്നേറ്റം

വി​യ​ന: ഒാ​സ്​​ട്രി​യ​ൻ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ധ്യ​വ​ല​തു​പ​ക്ഷ ക​ക്ഷി​യാ​യ പീ​പ്​​ൾ​സ്​ പാ​ർ​ട്ടി​ക്ക്​ മു​ൻ​തൂ​ക്കം. എ​ന്നാ​ൽ, കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ തീ​വ്ര​വ​ല​തു​പ​ക്ഷ ക​ക്ഷി​യാ​യ ഫ്രീ​ഡം പാ​ർ​ട്ടി​യു​മാ​യി സ​ഖ്യം രൂ​പ​വ​ത്​​ക​രി​ച്ചാ​വും പീ​പ്​​ൾ​സ്​ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലേ​റു​ക.

പോ​സ്​​റ്റ​ൽ വോ​ട്ടു​ക​ൾ ഒ​ഴി​കെ​യു​ള്ള വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ 31.6 ശ​ത​മാ​നം വേ​േ​ട്ടാ​ടെ​യാ​ണ്​ പീ​പ്​​ൾ​സ്​ പാ​ർ​ട്ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഫ്രീ​ഡം പാ​ർ​ട്ടി​ക്ക്​ 27.4 ശ​ത​മാ​ന​വും സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​ക്ക്​ 26.7 ശ​ത​മാ​ന​വും വോ​ട്ടു​ക​ളാ​ണു​ള്ള​ത്. പോ​സ്​​റ്റ​ൽ വോ​ട്ട്​ ഫ​ല​മാ​വും​ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രെ നി​ർ​ണ​യി​ക്കു​ക.

കഴ്​സ് പ്രായം കുറഞ്ഞ ഭരണാധികാരി 

വിയന: ലോകത്തെ പ്രായം കുറഞ്ഞ ഭരണാധികാരികളിലൊരാളായി ഒാസ്​ട്രിയയിൽ ​െസബാസ്​റ്റ്യൻ കഴ്​സ്​ അധികാരമേൽക്കും. പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പീപ്​ൾസ്​ പാർട്ടിയെ നയിച്ചാണ്​ 31കാരനായ കഴ്​സ്​ ചാൻസ​ലറാവുന്നത്​. നിലവിലെ സർക്കാറിൽ വിദേശകാര്യ മന്ത്രിയാണ്​ 27ാം വയസ്സിൽ ആ സ്ഥാനത്തെത്തിയ കഴ്​സ്​.

Tags:    
News Summary - Sebastian Kurz promises 'great change' as Austria turns to the right International- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.