ലണ്ടൻ: ബ്രിട്ടനിലെ പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിയിൽ കലാപം. ലേബർ ന േതാവ് ജറമി കോർബിന്റെ ബ്രെക്സിറ്റ് നയത്തിലും പാർട്ടിയുടെ യഹൂദ വിരു ദ്ധനിലപാടുകളിലും പ്രതിഷേധിച്ച് ഏഴ് എം.പിമാർ രാജിവെച്ചു. പത്രസമ്മേളന ത്തിലാണ് എം.പിമാർ തീരുമാനം അറിയിച്ചത്. നിലവിലെ രീതി മാറ്റാന്‍ കോര്ബിന് തയ്യാറാകണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നും ഡെപ്യൂട്ടി ലീഡര്‍ ടോം വാട്സണ് മുന്നറിയിപ്പ് നല്കി.
ബ്രെക്സിറ്റ് സംബന്ധിച്ച് രണ്ടാംവട്ടവും ഹിതപരിശോധന വേണമെന്ന നിലപാടിനെ അനുകൂലിക്കുന്നവരാണ് പാർട്ടി വിട്ട ഏഴ് എം.പിമാരും. ബ്രെക്സിറ്റ് വിഷയത്തില്‍ പാര്‍ലമെൻറിൽ നിര്‍ണായക വോട്ടെടുപ്പ് നടക്കാൻ 39 ദിവസം മാത്രം ശേഷിക്കേയുണ്ടായ കലാപം കോർബിന്റെ നേതൃത്വത്തിനേറ്റ തിരിച്ചടിയാണ്
പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും പാർലമെന്റിൽ പ്രത്യേക സ്വതന്ത്ര ഗ്രൂപ്പായി പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി. ഇതോടെ പാർലമെന്റിൽ ലേബറിന്റെ അംഗസംഖ്യ 256ൽനിന്ന് 249 ആയി കുറഞ്ഞു. കൺസർവേറ്റീവ് എംപിമാരുടെ എണ്ണം 317 ആണ്. ഏറെ വേദനയോടെയാണു രാജി തീരുമാനം എടുത്തതെന്ന് വംശീയ അധിക്ഷേപത്തിനിരയായ യഹൂദവംശജ ലൂസിയാന ബെർജർ പറഞ്ഞു. ബെർജർക്കു പുറമേ ചുക്മാ ഉമുന്ന, ക്രിസ് ലെസ്ലി, ഏഞ്ചലാ സ്മിത്ത്, മൈക്ക് ഗേപ്സ്, ഗാവിൻഷുകർ, ആൻ കോഫി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.