ഗസ്സ സിറ്റി: ദക്ഷിണ ഗസ്സയിൽ ഖാൻ യൂനിസ് മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴു ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒമ്പതുപേർക്ക് പരിക്കേറ്റു. 10 വർഷമായി ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിൽനിന്ന് ഇസ്രായേൽ അധിനിവിഷ്ട മേഖലയിലേക്ക് നിർമിച്ച തുരങ്കത്തിനുനേർക്കാണ് ആക്രമണമുണ്ടായത്. അഞ്ചു മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ ഇസ്ലാമിക് ജിഹാദിെൻറ സൈനികവിഭാഗമായ അൽഖുദ്സ് ബ്രിഗേഡ്സിെൻറ പോരാളികളാണ്. മറ്റു രണ്ടുപേർ ഹമാസിെൻറ പ്രതിരോധവിഭാഗമായ ഇസ്സുദ്ദീൻ അൽഖസാം ബ്രിഗേഡ്സിെൻറ പോരാളികളാണ്.
ഇസ്രായേൽ ആക്രമണത്തിന് മറുപടി നൽകുമെന്ന് ഇസ്ലാമിക് ജിഹാദ് വക്താവ് പ്രതികരിച്ചു. തിരിച്ചടി നൽകേണ്ടത് പ്രതിരോധസംഘമായ തങ്ങളുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധിനിവേശസേനക്കെതിരായ പ്രതിരോധം തങ്ങളുടെ അവകാശമാണെന്ന് ഹമാസും പ്രസ്താവനയിൽ പ്രതികരിച്ചു. അതേസമയം, തിരിച്ചടിയുടെ സ്വഭാവം എങ്ങനെ വേണമെന്ന് ചർച്ചചെയ്യണമെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ സംഘടനയായ ഫത്ഹ് പറഞ്ഞു.ആക്രമണത്തെ അനുേമാദിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, അതിനുപയോഗിച്ച സാേങ്കതികവിദ്യയെയും പുകഴ്ത്തി. 2014ലെ ഇസ്രായേൽ ആക്രമണത്തിനുശേഷം സംഘർഷം കുറഞ്ഞ മേഖല വീണ്ടും പ്രക്ഷുബ്ധമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനസാന്ദ്രതയിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഗസ്സയുടെ കരമാർഗമുള്ള മൂന്ന് ക്രോസിങ്ങുകളിൽ രണ്ടെണ്ണം ഇസ്രായേലും മൂന്നെണ്ണം ഇൗജിപ്തുമാണ് നിയന്ത്രിക്കുന്നത്. കടൽപ്പാതകളും വ്യോമമാർഗങ്ങളും ഇസ്രായേൽ ഉപരോധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.