ഹ്യൂസ്റ്റൻ: അമേരിക്കയിലെ ഡാളസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഇന്ത്യൻ ബാലിക ഷെറിൻ മാത്യൂസിെൻറ മൃതദേഹം യു.എസ് അധികൃതർ സംസ്കാരസ്ഥലത്തേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം മൃതദേഹം കൈമാറിയിരുന്നു. എന്നാൽ, സംസ്കാരത്തിൽ വളർത്തമ്മ സിനി മാത്യൂസ് സംസ്കാര ചടങ്ങുകളിൽ പെങ്കടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
നേരത്തേ ആരോഗ്യ വിഭാഗം മൃതദേഹം ആർക്കാണ് കൈമാറിയതെന്നും വെളിപ്പെടുത്തിയിരുന്നില്ല. സംഭവത്തിൽ മലയാളിയായ വളർത്തച്ഛൻ വെസ്ലി മാത്യൂസ് പൊലീസ് കസ്റ്റഡിയിലാണ്. ഒക്ടോബർ ഏഴിന് വടക്കൻ ടെക്സസ് റിച്ചർഡ്സണിലെ വീട്ടിൽ നിന്നാണ് ഷെറിനെ കാണാതായത്. പിന്നീട് ദിവസങ്ങൾക്കുശേഷം സമീപത്തെ കലുങ്കിനടിയിൽനിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പ്രദേശത്തെ ഒരു സംഘം, കുട്ടിയുടെ മൃതദേഹം വളർത്തു മാതാപിതാക്കൾക്ക് നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
മാന്യമായ സംസ്കാര ചടങ്ങുകൾ ഒരുക്കാൻ ഇവർ ഒരുക്കമാണെന്നും ഒാൺലൈൻ പെറ്റീഷനിൽ ഇവർ വ്യക്തമാക്കിയിരുന്നു. എന്നാൽ മരണവുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.