ബിയാറിറ്റ്സ് (ഫ്രാൻസ്): ജി7 ഉച്ചകോടി വേദിയിൽ അപ്രതീക്ഷിതമായെത്തി ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവാദ ് സരീഫ്. ആണവപദ്ധതിയുമായി ബന്ധപ്പെട്ട് യു.എസും യൂറോപ്യൻ യൂനിയനുമായുള്ള നയതന്ത്രക്കുരുക്ക് അഴിക്കുന്നതി നാണ് സരീഫിെൻറ നാടകീയ സന്ദർശനം. ഉച്ചകോടിയിൽ സരീഫിെൻറ സാന്നിധ്യം പ്രഖ്യാപിച്ചിരുന്നില്ല. ഇറാനും യു.എസി നുമിടയിലെ നയതന്ത്ര സംഘർഷം ലഘൂകരിക്കാനുള്ള ഉച്ചകോടിയുടെ ആതിഥേയനായ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ ശ്രമത്തിെൻറ ഭാഗമായാണ് സന്ദർശനം.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി സരീഫ് മുഖാമുഖസംഭാഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഒരേ വേദിയിൽ ഇരുവരുടെയും സാന്നിധ്യം പ്രതീക്ഷ നൽകുന്നുണ്ട്. ആണവ കരാർ വിഷയത്തിൽ പുതിയ അന്താരാഷ്ട്ര കരാറിലെത്തുന്നതിനുള്ള സാധ്യതക്ക് വഴിതുറന്ന് ഇറാനെ വീണ്ടും ചർച്ചയുടെ വഴിയിൽ കൊണ്ടുവരുന്നതിെൻറ ആദ്യപടിയായാണ് സന്ദർശനം വിലയിരുത്തപ്പെടുന്നത്.
ബഹ്റൈൻ സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തി. ഇന്ത്യ ജി7 സംഘാംഗമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡൻറിെൻറ ക്ഷണം സ്വീകരിച്ചാണ് മോദി എത്തിയത്. പ്രധാന സാമ്പത്തികശക്തിയെന്ന നിലയിൽ ഇന്ത്യക്കുള്ള അംഗീകാരമാണ് മോദിക്ക് ലഭിച്ച ക്ഷണമെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഉച്ചകോടിയുടെ വിവിധ സെഷനുകളെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ലോകനേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.