ആംസ്റ്റർഡാം: യൂറോപ്പിെലങ്ങും കനത്ത നാശം വിതച്ച കൊടുങ്കാറ്റിനെയും ശൈത്യത്തെയും തുടർന്ന് നെതർലൻഡ്സിൽ മൂന്നും ബെൽജിയത്തിൽ ഒരാളും മരിച്ചു. കാറ്റും മഞ്ഞും ശക്തമായതിനെത്തുടർന്ന് ആംസ്റ്റർഡാം വിമാനത്താവളം അടച്ചിട്ടു. എല്ലാ വിമാനങ്ങളും റദ്ദാക്കി. മരങ്ങൾക്കും കെട്ടിടങ്ങൾക്കും ഇടയിൽ കുടുങ്ങിയാണ് മൂന്നു പേർ മരിച്ചത്.
കാറിനു മുകളിൽ മരം വീണാണ് ബെൽജിയത്തിൽ ഒരാൾ മരിച്ചത്. ജർമനി, ബ്രിട്ടൻ തുടങ്ങിയ മറ്റു രാജ്യങ്ങളെയും മഞ്ഞുവീഴ്ച സാരമായി ബാധിച്ചു. ബ്രിട്ടനിൽ 70 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ഹിമക്കാറ്റ് ആയിരങ്ങളെ ഭവനരഹിതരാക്കി. തെക്കുകിഴക്കൻ മേഖല പൂർണമായും ഇരുട്ടിലാണ്. റോഡുകളിലുള്ള മഞ്ഞുവീഴ്ച ഗതാഗത സംവിധാനം താറുമാറാക്കി. സ്കൂളുകൾ അടഞ്ഞുകിടന്നു. ശക്തമായ കാറ്റ് തുടരുതിനാൽ ജനങ്ങളോട് കഴിയുന്നതും വീടുകളിൽ കഴിഞ്ഞുകൂടാൻ അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.