ഒട്ടാവ: കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോ സുഖം പ്രാപിച്ചതായി റിപ്പോർട്ട്. സമൂഹ മാധ്യമത്തിലൂടെ സോഫി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒട്ടാവ പബ്ലിക് ഹെൽത്ത് വിഭാഗവും സോഫിയുടെ ഡോക്ടറും ഈ വിവരം സ്ഥിരീകരിച്ചു.
മാർച്ച് 12നാണ് ഭാര്യക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന വാർത്ത പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുറത്തുവിട്ടത്. തുടർന്ന് ട്രൂഡോയും മൂന്നു കുട്ടികളും സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ട്രൂഡോക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും മുൻ കരുതലിന്‍റെ ഭാഗമായി പൊതു സമ്പർക്കമൊഴിവാക്കി ഐസൊലേഷൻ തെരഞ്ഞെടുക്കുകയായിരുന്നു.
WATCH | “It’s all good.” Sophie Gregoire Trudeau posted this video to her Instagram tonight, saying she’s been given a “clear bill of health now” after being diagnosed with #COVID19 earlier. #covid19canada #covidcanada pic.twitter.com/xLC3Gd0Y8d
— Kamil Karamali (@KamilKaramali) March 29, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.