പ്യോങ്യാങ്: ഉത്തരകൊറിയ കഴിഞ്ഞദിവസം നടത്തിയ മിസൈൽ പരീക്ഷണം പരാജയമാണെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രാലയവും യു.എസ് സൈന്യവും അറിയിച്ചു.
അതേസമയം, ഉത്തര കൊറിയ ഏതുതരം മിസൈലുകളാണ് വിക്ഷേപിച്ചതെന്നത് കൃത്യമായി അറിയില്ല. കിഴക്കൻ തീരത്തെ വോൻസണിൽനിന്ന് വിക്ഷേപിച്ച മിസൈൽ മിനിറ്റുകൾക്കകം പൊട്ടിത്തെറിച്ചതായി യു.എസ് സൈന്യം പറഞ്ഞു.
ഉത്തര കൊറിയ മിസൈൽ-ആണവ പരീക്ഷണങ്ങൾ നടത്തുന്നത് യു.എസ് നിരോധിച്ചതാണ്. ഉത്തര കൊറിയയെ ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നത് യു.എന്നും തടഞ്ഞിട്ടുണ്ട്.
എന്നാൽ, വിലക്കുകൾ മറികടന്ന് ഉത്തരകൊറിയ പരീക്ഷണങ്ങൾ തുടരുകയാണ്. ഇൗമാസാദ്യം ഉത്തരകൊറിയ നാലു മിസൈലുകൾ പരീക്ഷിച്ചിരുന്നു. നേരത്തേ, ഉയർന്ന ശക്തിയുള്ള പുതിയ റോക്കറ്റ് എൻജിെൻറ ഭൂതല പരീക്ഷണത്തിലും രാജ്യം വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.