മഡ്രിഡ്: കാറ്റലോണിയൻ സ്വാതന്ത്ര്യം സംബന്ധിച്ച് ചർച്ചക്കു തയാറെന്ന പ്രസിഡൻറ് കാർലസ് പുെജമോണ്ടിെൻറ നിർദേശം സ്പെയിൻ തള്ളി. സർക്കാറിെൻറ അടുത്ത നീക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുകയാണ്.
സ്വാതന്ത്ര്യപ്രഖ്യാപനം തൽക്കാലത്തേക്ക് മാറ്റിവെച്ച് ഹിതപരിശോധനയെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾ സ്പാനിഷ് സർക്കാറുമായി ചർച്ചചെയ്ത് പരിഹരിക്കാനാണ് മുൻഗണനയെന്ന് കഴിഞ്ഞ ദിവസം ബാഴ്സലോണയിൽ ചേർന്ന പാർലമെൻറ് യോഗത്തിൽ പുെജമോണ്ട് പ്രഖ്യാപിച്ചിരുന്നു. യോഗത്തിനുശേഷം കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനം നടക്കുമെന്ന് അഭ്യൂഹമുയരുകയും െചയ്തു. ആയിരക്കണക്കിന് ആളുകളാണ് യോഗം നടക്കുന്ന പാർലമെൻറ് മന്ദിരത്തിനു പുറത്ത് തടിച്ചുകൂടിയത്.
പുെജമോണ്ടിെൻറ തന്ത്രമായാണ് ഇതിനെ പല നിരീക്ഷകരും കണ്ടത്. ഇൗ മാസം ഒന്നിനാണ് സ്വയംനിർണയമാവശ്യപ്പെട്ട് കാറ്റലോണിയയിൽ ഹിതപരിശോധന നടന്നത്. 90 ശതമാനത്തിലേറെയും അനുകൂലമായി വിധിയെഴുതിയതോടെ വിട്ടുപോകാൻ വോട്ടുകിട്ടിയതായി കാറ്റലോണിയൻ നേതൃത്വം അവകാശപ്പെെട്ടങ്കിലും ഹിതപരിശോധനതന്നെ അംഗീകരിക്കില്ലെന്നാണ് സ്പെയിൻ സർക്കാറിെൻറ നിലപാട്. സ്വതന്ത്രമായാൽ കാറ്റലോണിയയെ അംഗീകരിക്കില്ലെന്ന് ഫ്രാൻസും കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുമോ എന്ന കാര്യത്തിലെ അവ്യക്തത നീക്കണമെന്ന് രജോയ് ആവശ്യപ്പെട്ടു. അങ്ങനെയുണ്ടാകുന്നപക്ഷം ഭരണഘടന ഭേദഗതിയിലൂടെ കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കി സ്പെയിനിനോട് ചേർക്കാനാണ് രജോയിയുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.