മഡ്രിഡ്: കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനം കൊണ്ട് ഒരു ഫലവുമുണ്ടാകില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്. നിലവിലെ പ്രശ്നം പരിഹരിക്കുന്നതിന് ഒരു തരത്തിലുമുള്ള മാധ്യസ്ഥശ്രമം നടത്തുകയില്ലെന്നും സ്പാനിഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കാറ്റലോണിയ സ്വതന്ത്രമാകുന്നത് ഒരിക്കലും അംഗീകരിക്കുകയില്ല. അതിനായുള്ള നീക്കങ്ങൾ ഏതുവിധേനയും അടിച്ചമർത്തും.
സ്വയംഭരണാവകാശം നിർത്തലാക്കി വേണ്ടിവന്നാൽ സ്പെയിനിനോട് കൂട്ടിച്ചേർക്കുമെന്നും രജോയ് സൂചിപ്പിച്ചു. സ്ഥിതിഗതികൾ സാധാരണഗതിയിലാകുന്നതുവരെ മേഖലയിൽ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
സ്വാതന്ത്ര്യമെന്ന ആവശ്യവുമായി മുന്നോട്ടുപോവുകയാണെങ്കിൽ ഭരണഘടനപരമായ അധികാരം ഉപയോഗിച്ച് കാറ്റലോണിയയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കാൻ മടിക്കില്ല. കാറ്റലോണിയക്കെതിരെ സ്പാനിഷ് ഭരണഘടന പ്രകാരമുള്ള 155 ാം വകുപ്പിൽ ഭേദഗതി വരുത്തുമോ എന്ന ചോദ്യത്തിന് മറുപടിയായിരുന്നു രജോയ്യുടെ പരാമർശം. സ്പെയിനിലെ ഏറ്റവും സമ്പന്ന മേഖലയായ കാറ്റലോണിയക്ക് സ്വന്തം സംസ്കാരവും ഭാഷയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.