കാറ്റലോണിയ: കാറ്റലോണിയയുടെ ജനഹിതം സ്പെയിൻ അംഗീകരിക്കണമെന്ന് കാറ്റലൻ നേതാവ് കാർലെസ് പുഷെമോൺ. ചരിത്രപ്രധാനമായ ഹിതപരിശോധനക്കുശേഷം സമ്മേളിച്ച കാറ്റലോണിയൻ പാർലമെൻറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനഹിതം അംഗീക്കുന്നു. വിഷയത്തിൽ സ്പെയിനുമായി ചർച്ചകൾ നടത്തും. മധ്യസ്ഥ ചർച്ചകൾക്ക് ലോക നേതാക്കളുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിെൻറ പശ്ചാത്തലത്തിൽ അന്തിമ പ്രഖ്യാപനം പിന്നീടേ ഉണ്ടാകൂ.
ഇൗ മാസം ഒന്നിനാണ് സ്വയംനിർണയമാവശ്യപ്പെട്ട് കാറ്റലോണിയയിൽ ഹിതപരിശോധന നടന്നത്. 90 ശതമാനത്തിലേറെയും അനുകൂലമായി വിധിയെഴുതിയതോടെ വിട്ടുപോകാൻ വോട്ടുകിട്ടിയതായി കാറ്റലൻ നേതാവ് കാർലെസ് പുഷെമോൺ അവകാശപ്പെെട്ടങ്കിലും ഹിതപരിശോധന തന്നെ അംഗീകരിക്കില്ലെന്നായിരുന്നു സ്പെയിൻ സർക്കാറിെൻറ നിലപാട്.
സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്ന നിമിഷം ഇടപെടുമെന്നും പ്രധാനമന്ത്രി രജോയ് മുന്നറിയിപ്പ് നൽകി. സ്വാതന്ത്ര്യമോഹത്തെ തണുപ്പിച്ച് രാജ്യമെങ്ങും െഎക്യറാലികളും സജീവമായി. ഇതിനു പിന്നാലെ സ്വതന്ത്രമായാൽ കാറ്റലോണിയയെ അംഗീകരിക്കില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കിയിരുന്നു. ഏകപക്ഷീയമായ വിട്ടുപോകൽ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂനിയനും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.