ലണ്ടൻ: ശരീരം വീൽചെയറിലായിട്ടും മനസ്സുകൊണ്ട് പ്രപഞ്ചത്തിലുടനീളം കറങ്ങിനടന്ന വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന് ഇഷ്ടനാട്ടിൽ അന്ത്യവിശ്രമം. പ്രമുഖരും സാധാരണക്കാരുമായി ആയിരങ്ങൾ ഒഴുകിയെത്തിയ കേംബ്രിജിലെ സെൻറ് മേരി ദ ഗ്രേറ്റ് പള്ളിയിലായിരുന്നു സംസ്കാരചടങ്ങുകൾ. അന്തിമോപചാരമർപ്പിക്കാൻ എത്തിച്ചേർന്ന ആളുകളാൽ കേംബ്രിജിലെ തെരുവുകൾ തിങ്ങിനിറഞ്ഞു.
ഹോക്കിങ്ങിെൻറ ജീവചരിത്രം ദ തിയറി ഒാഫ് എവരിതിങ് എന്ന പേരിൽ സിനിമയാക്കിയപ്പോൾ അതിൽ നായകനായി അഭിനയിച്ച എഡ്ഡി റെഡ്മെയ്ൻ, വ്യവസായി എലോൺ മസ്ക്, നാടകകൃത്ത് അലൻ ബെനറ്റ് തുടങ്ങിയവർ ചടങ്ങിനെത്തി. മക്കളായ റോബർട്ട്, ലൂസി, തിമോത്തി എന്നിവർ നേതൃത്വം നൽകി.
അമ്പത് വർഷത്തിലേറെക്കാലം അധ്യാപകനും ഗവേഷകനുമായി ജീവിച്ച സ്ഥലമായതിനാലാണ് പിതാവിെൻറ സംസ്കാരചടങ്ങുകൾക്കായി കേംബ്രിജ് തന്നെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിെൻറ മക്കൾ വ്യക്തമാക്കി. ദീർഘകാലം ഹോക്കിങ് സേവനമനുഷ്ഠിച്ച ഗോൺവിൽ ആൻഡ് കീസ് കോളജിനുതൊട്ടടുത്താണ് ഈ പള്ളി. കോളജിൽ സൂക്ഷിച്ചിരിക്കുന്ന അനുശോചന ബുക്കിൽ ഒപ്പിടാൻ കഴിഞ്ഞ രണ്ടാഴ്ചയായി ജനപ്രവാഹമായിരുന്നു. ഭൗതികാവശിഷ്ടം അടക്കുന്നത് ഐസക് ന്യൂട്ടൺ ഉൾപ്പെടെ ശാസ്ത്രേതിഹാസങ്ങൾക്കരികെ ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ്.
ഹോക്കിങ്ങിെൻറ വിടവാങ്ങൽ ചടങ്ങുകൾക്ക് മാത്രമായി ഒരുക്കിയ, ബഹിരാകാശം പ്രമേയമാകുന്ന ‘ബിയോണ്ട് ദി നൈറ്റ് സ്കൈ’ എന്ന സംഗീതശിൽപവും അവതരിപ്പിക്കപ്പെട്ടു. ലോകം കീഴടക്കിയ ഹോക്കിങ് കൃതി ‘കാലത്തിെൻറ ഹ്രസ്വചരിത്രം’ പുസ്തകത്തിലെ വരികൾ ഉൾക്കൊള്ളുന്നതായിരുന്നു സംഗീതശിൽപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.