ന്യൂയോർക്: സിറിയയിലെ വിമതഗ്രാമമായ കിഴക്കൻ ഗൂതയിലെ ദൂമയിൽ രാസായുധപ്രയോഗത്തിൽ റഷ്യയും യു.എസും ഇടയുന്നു. ഇക്കാര്യം ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഇരുരാജ്യങ്ങളും പോരടിച്ചത്.
രാസായുധപ്രയോഗത്തിൽ നിരവധി കുട്ടികളും സ്ത്രീകളും മരിച്ചതിെൻറ ഫോേട്ടാ സഹിതമുള്ള വിവരങ്ങളാണ് സിറിയയിലെ സന്നദ്ധസംഘങ്ങൾ പുറത്തുവിട്ടത്. പിന്നാലെ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി ആറു രാജ്യങ്ങൾ യു.എൻ രക്ഷാസമിതിയിൽ ഇക്കാര്യം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, രാസായുധം പ്രയോഗിച്ചുവെന്ന ആരോപണങ്ങൾ ബശ്ശാർ സർക്കാറും സഖ്യകക്ഷിയായ റഷ്യയും തള്ളി.
ആക്രമണത്തിന് യു.എസ് ശക്തമായി തിരിച്ചടി നൽകുമെന്ന് യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി വ്യക്തമാക്കി. കൂട്ടക്കുരുതിക്കായി ബശ്ശാർ സർക്കാറിന് എല്ലാ സഹായവും നൽകുന്നത് റഷ്യയും ഇറാനുമാണ്.
സിറിയയിൽ ആവശ്യമെങ്കിൽ സൈനിക നടപടിക്ക് തയാറാണെന്നും നിക്കി വ്യക്തമാക്കി. അതിനിടെ, സിറിയയിൽ സൈനികനീക്കത്തിനാണ് യു.എസ് ഉദ്ദേശിക്കുന്നതെങ്കിൽ വൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യയും തിരിച്ചടിച്ചു.
അന്വേഷണംപോലും നടത്താതെ സംഭവത്തിെൻറ ഉത്തരവാദിത്തം റഷ്യയുടെയും ഇറാെൻറയും ചുമലിൽ കെട്ടിവെക്കുന്നത് ബാലിശമാണെന്ന് റഷ്യൻ അംബാസഡർ വസ്ലി നെബൻസിയ വിലയിരുത്തി. അതെസമയം, വൈരം വെടിഞ്ഞ് എല്ലാവരും െഎക്യത്തിൽ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് സിറിയയിലെ റഷ്യൻ അംബാസഡർ സ്റ്റഫാൻ ഡി മിസ്തൂര പറഞ്ഞു. രാസായുധപ്രേയാഗത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.