ലണ്ടൻ: മാഞ്ചസ്റ്റർ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, അടുത്തുതന്നെ മെറ്റാരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ഭീകരാക്രമണത്തെ തുടർന്ന് ബ്രിട്ടനിലെ സുരക്ഷ പതിന്മടങ്ങ് വർധിപ്പിച്ചു. രാജ്യത്തെ നഗരങ്ങളിലുടനീളം 3800 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ബെക്കിങ് ഹാം കൊട്ടാരവും ഡൗണിങ് സ്ട്രീറ്റും എംബസികളും കനത്ത സുരക്ഷയിലാണ്. സംഗീതക്കച്ചേരികളും ഫുട്ബാൾ മത്സരങ്ങളും നടക്കുന്ന വേദികളും പൊലീസിെൻറ നിരീക്ഷണത്തിലാണ്. 2007 ജൂലൈക്ക് ശേഷം ഇതാദ്യമായാണ് ബ്രിട്ടനിൽ സുരക്ഷ ശക്തമാക്കുന്നത്. ആക്രമണത്തെ തുടർന്ന് സർക്കാർ മൂന്നാംതവണയും അടിയന്തരയോഗം ചേരുന്നുണ്ട്.
അതിനിടെ, ചാവേറാക്രമണം നടത്തിയത് ആക്രമി തനിച്ചല്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി ആംബർ റൂഡ് വ്യക്തമാക്കി. ആക്രമിക്കു പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനായ സൽമാൻ ആബിദി എന്ന 22കാരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നിലേറെ പേരെ അറസ്റ്റ് ചെയ്തു. തെക്കൻ മാഞ്ചസ്റ്ററിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 23 വയസ്സുള്ള യുവാവിനെയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
മാഞ്ചസ്റ്ററിൽ ജനിച്ച ആബിദിയുടെ മാതാപിതാക്കൾ ലിബിയക്കാരാണ്. ലിബിയയിലായിരുന്ന ആബിദി അടുത്തിടെയാണ് ബ്രിട്ടനിലെത്തിയത്. ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ അമേരിക്കൻ പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ജനക്കൂട്ടത്തിനുനേരെ കഴിഞ്ഞ ദിവസമാണ് ചാവേർ ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ 22 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 119 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തിരുന്നു. കൂടുതൽ ആക്രമണം നടത്തുമെന്നും െഎ.എസ് ഭീഷണി മുഴക്കിയിരുന്നു.
ഭീതിയോടെ ഇന്ത്യൻ പൗരന്മാർ
കഴിഞ്ഞരാത്രി എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചോർക്കുേമ്പാൾതന്നെ കടുത്ത ഞെട്ടലാണെന്ന് മാഞ്ചസ്റ്ററിലെ അരീനയിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് ബ്രിട്ടനിലെ ഇന്ത്യൻ അസോസിയേഷൻ ഒാഫ് മാഞ്ചസ്റ്ററിെൻറ സെക്രട്ടറി രാജ് ദത്ത പ്രതികരിച്ചു. ഇൗ നഗരത്തിൽ 1970 മുതൽ ജീവിച്ചുവരുന്നയാളാണ് താനെന്നും 1996ൽ െഎറിഷ് റിപ്പബ്ലിക്കൻ ആർമി ഇവിടെ ബോംബിട്ടസമയത്തും ഉണ്ടായിരുെന്നന്നും പറഞ്ഞ രാജ് ദത്ത, ആ സംഭവത്തിൽ 200ലേെറ പേർക്ക് പരിക്കേറ്റതല്ലാതെ മരണം സംഭവിച്ചിരുന്നില്ലെന്നും പറയുന്നു.
ഇന്ത്യയിൽ നിന്നുള്ളവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു.
ആക്രമണത്തിനിരകളായവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി ഞങ്ങൾ പ്രാർഥിക്കുെന്നന്നും ഇൗ നഗരം ഒറ്റക്കെട്ടായി എഴുന്നേറ്റുനിന്ന് പരസ്പരം പിന്തുണ നൽകുമെന്ന് ഉറച്ചുവിശ്വസിക്കുെന്നന്നും രാജ് ദത്ത പറഞ്ഞു.
നിഷ്കളങ്കരായ കുട്ടികളടക്കമുള്ളവർക്കെതിരെയാണ് നിഷ്കരുണം ചാവേർ സ്ഫോടനം നടത്തിയിരിക്കുന്നതെന്ന് യു.കെ യിലെ സിഖ് ഫെഡറേഷെൻറ അധ്യക്ഷൻ ഭായ് അംരിക് സിങ് പറഞ്ഞു. എന്നാൽ, ധീരമായ രക്ഷാപ്രവർത്തനസേവനങ്ങളാണ് പൊടുന്നനെ കൈക്കൊണ്ടതെന്നും ഇൗ മേഖലയിൽ താമസിക്കുന്ന സിഖുകാർ ഭീകരാക്രമണത്തിലെ ഇരകൾക്കൊപ്പം നിൽക്കാൻ രംഗത്തുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.