മഡ്രിഡ്: സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹിതപരിശോധന തടയാൻ ശ്രമിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കാറ്റലോണിയയിൽ ചൊവ്വാഴ്ച പണിമുടക്ക് നടത്തി. പൊതുപണിമുടക്കിനെ തുടർന്ന് സ്കൂളുകളും കോളജുകളും അടഞ്ഞുകിടന്നു. ചെറുകിട കച്ചവടക്കാർപോലും കടകൾ അടച്ച് പണിമുടക്കിന് െഎക്യദാർഢ്യം പ്രകടിപ്പിച്ചു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയായിരുന്നു പണിമുടക്ക്. ബാഴ്സലോണയിൽ സർക്കാർ വാഹനങ്ങൾപോലും സർവിസ് നടത്തിയില്ല. തറാഗോണയിൽ മുനിസിപ്പൽ ബസ് സർവിസുകളും റദ്ദാക്കി. ബാഴ്സലോണ ഫുട്ബാൾ ടീം അംഗങ്ങളും പണിമുടക്കിനെ പിന്തുണച്ചു.
ഹിതപരിശോധനയിൽ പെങ്കടുക്കാനെത്തിയവർക്കും 33 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. റബർ ബുള്ളറ്റും ലാത്തിയും ഉപയോഗിച്ചാണ് പൊലീസ് വോട്ട് ചെയ്യാനെത്തിയവരെ അടിച്ചൊതുക്കിയത്. സമാധാനമായി നടക്കേണ്ട തെരഞ്ഞെടുപ്പ് അക്രമാസക്തമായതിൽ യു.എൻ മനുഷ്യാവകാശ കമീഷണർ സെയ്ദ് റഅബ് അൽ ഹുസൈൻ, ഇ.യു പ്രസിഡൻറ് ഡോണൾഡ് ടസ്ക് എന്നിവർ അപലപിച്ചു. സംഭവത്തെ കുറിച്ച് ചർച്ചചെയ്യാൻ യൂറോപ്യൻ പാർലമെൻറ് ബുധനാഴ്ച അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. വോട്ട് ചെയ്ത 90 ശതമാനവും ഹിതപരിശോധനയെ അനുകൂലിച്ചതായി കാറ്റലൻ പ്രസിഡൻറ് അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.