ലണ്ടൻ: പുതിയ എംബസി വാങ്ങിയ മുൻ സർക്കാറിെൻറ നടപടിയെ വിമർശിച്ച് ബ്രിട്ടൻ സന്ദർശനം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് റദ്ദാക്കി. നിലവിലെ എംബസി ‘ചുളുവിലക്ക്’ വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് ‘മോശം ഇടപാടാ’യിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റർ വഴി പ്രഖ്യാപിച്ചത്. ഇൗമാസം 16ന് നടക്കുന്ന എംബസി ഉദ്ഘാടന ചടങ്ങിൽ ട്രംപിന് പകരം വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണായിരിക്കും പെങ്കടുക്കുകയെന്നാണ് സൂചന. ബ്രിട്ടീഷ് അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ബ്രിട്ടനിലെ നിലവിലെ യു.എസ് എംബസി
സെൻട്രൽ ലണ്ടനിലെ പ്രധാന കേന്ദ്രമായ മെയ്ഫെയറിലെ ഗ്രോസ്വെനർ സ്ക്വയറിൽനിന്ന് തെംസ് നദിക്ക് തെക്കുള്ള തിരക്കുകുറഞ്ഞ നയൻ എലംസിലേക്ക് എംബസി മാറ്റുന്നതിനുള്ള 120 കോടി ഡോളറിെൻറ ഇടപാടിന് പച്ചക്കൊടി കാണിച്ചത് ഒബാമ ഭരണകൂടമാണ്. നേരത്തേ ജോർജ് ബുഷിെൻറ കാലത്ത് ഇൗ നീക്കം നടന്നിരുന്നുവെങ്കിലും ഒബാമയുടെ കാലത്താണ് ഇത് യാഥാർഥ്യമായത്. സുരക്ഷാ, പരിസ്ഥിതി കാരണങ്ങളെ തുടർന്നാണ് എംബസി മാറ്റാൻ തീരുമാനിച്ചത്. ഖത്തറിലെ ദിയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് കമ്പനിക്കാണ് പഴയ എംബസി കെട്ടിടം വിറ്റത്. ആഡംബര ഹോട്ടലാക്കി മാറ്റാനാണ് കമ്പനിയുടെ പദ്ധതി.എംബസി ഉദ്ഘാടനത്തിന് മാത്രമായുള്ള വരവായിട്ടായിരുന്നു ട്രംപിെൻറ സന്ദർശനം തീരുമാനിച്ചിരുന്നത്. ഇതുകൂടാതെ ഫെബ്രുവരിയിൽ ബ്രിട്ടൻ സന്ദർശിക്കാൻ എലിസബത്ത് രാജ്ഞി ട്രംപിനെ ക്ഷണിച്ചിരുന്നു. ഫെബ്രുവരി 26,27 തീയതികളിലായിരിക്കും ഇൗ സന്ദർശനമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.