ട്രംപിന്‍െറ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെതിരെ 10 ലക്ഷം പേരുടെ ഒപ്പുശേഖരണം

ലണ്ടന്‍: വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനില്‍ ട്രംപിനെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനം കൂടുതല്‍ ശക്തമാകുന്നു. ട്രംപിന്‍െറ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ജനകീയ പരാതിയില്‍ 10 ലക്ഷത്തിലധികം പേരാണ് ഒപ്പുവെച്ചത്. സന്ദര്‍ശനം നീട്ടിവെക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാക്കള്‍ പ്രധാനമന്ത്രി തെരേസ മേയ്യോട് ആവശ്യപ്പെട്ടു. പാര്‍ലമെന്‍റ് വിഷയം ചൊവ്വാഴ്ച ചര്‍ച്ച ചെയ്യും. 

ജനങ്ങളുടെ പരാതി പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഷ്ട്ര നേതാവ് എന്ന നിലയില്‍ ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ളെന്നും എന്നാല്‍, അത് ഒൗദ്യോഗിക ക്ഷണപ്രകാരമാകരുതെന്നുമാണ് ഇതിലുള്ള പ്രധാന ആവശ്യം. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ട്രംപിനെ ഒൗദ്യോഗികമായി ക്ഷണിക്കുന്നത് ബ്രിട്ടീഷ് രാജ്ഞിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരാതിയില്‍ പറയുന്നു. 

കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും പ്രവേശന നിരോധനം ഏര്‍പ്പെടുത്തി വെള്ളിയാഴ്ച ട്രംപ് ഉത്തരവ് പുറപ്പെടുവിച്ച് തൊട്ടടുത്ത ദിവസംതന്നെ ഒപ്പുശേഖരണം തുടങ്ങിയിരുന്നു. ശനിയാഴ്ച വൈകീട്ട് കേവലം 60 പേര്‍ മാത്രമാണ് ഒപ്പുവെച്ചത്. ഇതാണ് രണ്ടു ദിവസത്തിനുള്ളില്‍ 10 ലക്ഷം കവിഞ്ഞത്. ഇതില്‍ 30,000ത്തിലധികം പേര്‍ ബ്രിട്ടനു പുറത്തുള്ളവരാണ്.

 ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റല്‍, ലിവര്‍പൂള്‍, ലീഡ്സ്, എഡിന്‍ബറോ തുടങ്ങിയ നഗരങ്ങളിലെല്ലാം പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. 
 

Tags:    
News Summary - Trump executive order: Million sign petition to stop UK visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.