ഹാനോയ്: ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട തർക്കവിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വിയറ്റ്നാം പ്രസിഡൻറ് ട്രാൻ ദായ് ക്വാങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ചൈനയും വിയറ്റ്നാമുമാണ് ദക്ഷിണ ചൈനാക്കടലിെൻറ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിലെ പ്രധാന കക്ഷികൾ. ഫിലിപ്പീൻസ്, തയ്വാൻ, മലേഷ്യ, ബ്രൂെണ തുടങ്ങിയ രാജ്യങ്ങളും ദക്ഷിണ ചൈനാക്കടലിൽ അവകാശവാദമുന്നയിച്ചു രംഗത്തുണ്ട്. ചൈനയുടെ എല്ലാ നീക്കങ്ങളെയും കൂടുതൽ എതിർക്കുന്ന രാജ്യമാണ് വിയറ്റ്നാം.
തർക്കമേഖലയെ സംബന്ധിച്ച് ചൈനയുടെ നിലപാട് പ്രശ്നംതന്നെയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. താൻ വളരെ മികച്ച തർക്കപരിഹാരകനും മധ്യസ്ഥനുമാണെന്നും ട്രംപ് അവകാശപ്പെട്ടു.
വളരെയധികം ധാതുസമ്പത്തുള്ള മേഖലയെന്ന നിലയിൽ യു.എസിനും രഹസ്യതാൽപര്യങ്ങളുള്ള പ്രദേശമാണ് ദക്ഷിണ ചൈനാക്കടൽ. ഇവിടെ ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന കൃത്രിമദ്വീപ് നിർമാണവും ഇവിടം സൈനിക താവളമാക്കി വികസിപ്പിക്കാനുള്ള ശ്രമവും പലപ്പോഴും രൂക്ഷമായ തർക്കത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.