തൂനിസ്: സർക്കാറിെൻറ പുതിയ ചെലവ് ചുരുക്കൽ പരിഷ്കാരങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ പെങ്കടുത്ത 200 പേർ തുനീഷ്യയിൽ അറസ്റ്റിലായി. പലയിടങ്ങളിലും പ്രതിഷേധം സംഘർഷത്തിന് വഴിമാറിയതോടെ നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 49 പൊലീസുകാർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
പ്രതിഷേധത്തിനിടെ ഒരാൾ മരിച്ച തബുർബ എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസവും പ്രതിഷേധം തുടരുകയാണ്. ഇവിടെ കൂടുതൽ പൊലീസിനെയും സൈന്യത്തെയും നിയമിച്ചിട്ടുണ്ട്. പുതിയ വർഷത്തിൽ നിലവിൽ വന്ന നികുതി പരിഷ്കാരങ്ങൾക്കും മറ്റു നിയന്ത്രണങ്ങൾക്കുമെതിരായാണ് പ്രക്ഷോഭം നടക്കുന്നത്. അറബ് വസന്താനന്തരം ജനാധിപത്യത്തിലേക്ക് മാറിയ തുനീഷ്യയിെല ഭരണകൂടത്തിന് സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്താൻ ആറു വർഷത്തിന് ശേഷവും കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.