തുര്‍ക്കിയില്‍ ഇരട്ട സ്ഫോടനം; 38 മരണം

ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166ലധികം പേർക്ക് പരിക്കേറ്റു. ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്ബാള്‍ ടീമിന്‍റെ ഹോം ഗ്രൗണ്ടായ മൈതാനത്തിന് സമീപമായിരുന്നു ഭീകരാക്രമണം.

തുര്‍ക്കി സമയം പുലര്‍ച്ചെ രണ്ടു മണിയോടെ മൈതാനത്തിന്‍റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പൊലീസുകാരെയും അവരുടെ വാഹനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബെസിക്ടാസും ബുരാസപോറും തമ്മിലുള്ള മത്സരത്തിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് ആക്രമണം നടന്നതിനാലാണ് മരണസംഖ്യ ഉയരാതിരുന്നത്.

കാര്‍ബോംബ് സ്ഫോടനവും ചാവേര്‍ ആക്രമണവും വെടിവെപ്പും നടന്നതായി ദൃക്സാക്ഷികള്‍ രാജ്യാന്തര മാധ്യമങ്ങളോട് പറയുന്നു. അതേസമയം, ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.കുര്‍ദിഷ് വിമതരോ ഐ.എസോ ആകാം ആക്രമണത്തിന് പിന്നിലെന്നാണ് തുര്‍ക്കി ഭരണകൂടത്തിന്‍റെ നിഗമനം.

Full ViewFull View
Tags:    
News Summary - Turkey: over a dozen dead after two blasts in Istanbul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.