അങ്കാറ: കഴിഞ്ഞവർഷത്തെ പട്ടാളഅട്ടിറിക്കുപിന്നിൽ പ്രവർത്തിച്ച സംഘടനയുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന 50പേരെ തുർക്കിയിൽ അറസ്റ്റ് ചെയ്തു. രാജ്യത്തെ 11പട്ടണങ്ങളിൽ നടന്ന റെയ്ഡിലാണ് സൈനികരും വ്യോമസേന പൈലറ്റുമാരുമടക്കമുള്ളവരെ പിടികൂടിയത്. അമേരിക്കയിൽ പ്രവാസജീവതം നയിക്കുന്ന പണ്ഡിതൻ ഫത്ഹുല്ല ഗുലനും അദ്ദേഹത്തിെൻറ സംഘടനയുമാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നാണ് തുർക്കി ആരോപിക്കുന്നത്.
തുർക്കി സേനയിലെ ഗുലൻ അനുയായികളായ 66 പേർക്കെതിരെ കഴിഞ്ഞദിവസം കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതുടർന്ന് നടന്ന റെയ്ഡിലാണ് 50പേർ പിടിയിലായത്. ബാക്കിയുള്ളവരെ കൂടി പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് ഒൗദ്യോഗിക വാർത്തഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.