അങ്കാറ: ഇസ്ലാമിക പുരോഹിതൻ ഫത്ഹുല്ല ഗുലൻ അടക്കം തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന 130 പേരുടെ പൗരത്വം റദ്ദാക്കുമെന്ന് തുർക്കി. വിദേശരാജ്യങ്ങളിൽ അഭയംതേടിയ ഇവർ നാലു മാസത്തിനകം തുർക്കിയിൽ തിരിച്ചെത്തിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നാണ് അറിയിപ്പ്. ഗുലനുപുറമെ, കുർദ് അനുകൂല സംഘടന പീപ്ൾസ് െഡമോക്രാറ്റിക് പാർട്ടി എം.പിമാരായ ഫൈസൽ സരിയിലിദിസ്, തുഗ്ബ ഹെസർ, മുൻ എം.പി ഉസ്ദൽ ഉസർ എന്നിവരും പട്ടികയിലുൾപ്പെട്ട പ്രമുഖരിൽ പെടുന്നു.
2016 ജൂലൈയിലുണ്ടായ സൈനിക അട്ടിമറിയിൽ 130 പേർക്ക് പങ്കുണ്ടെന്നാണ് തുർക്കിയുടെ ആരോപണം. എന്നാൽ, ഗുലൻ അടക്കമുള്ളവർ ഇത് നിഷേധിച്ചിട്ടുണ്ട്. 1999 മുതൽ യു.എസിലെ പെൻസൽവേനിയയിൽ പ്രവാസജീവിതം നയിക്കുകയാണ് ഗുലൻ. പട്ടാള അട്ടിമറിയിലെ പങ്ക് നിഷേധിച്ച അദ്ദേഹം അതിനെ ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.