ഇസ്തംബുൾ: ജർമൻ ചാൻസലർ അംഗലാ മെർകലിനെ ഹിറ്റ്ലറായി ചിത്രീകരിച്ച് തുർക്കി പത്രം യെൻ അകിത്. പത്രത്തിെൻറ ഒന്നാം പേജിലാണ് മെർകലിനെ ഹിറ്റ്ലറായി ചിത്രീകരിച്ചുള്ള ചിത്രം പുറത്തുവന്നത്. മെർകലിേൻറത് നാസി മാനസികാവസ്ഥയാണെന്നാണ് പത്രത്തിെൻറ ആരോപണം. ജർമനിയിൽ പള്ളികൾക്കുനേരെ നടന്ന ആക്രമണങ്ങളിൽ മെർകൽ നിശ്ശബ്ദത പാലിച്ചെന്നും പത്രം ആരോപിക്കുന്നു.
നേരത്തേയും പല നേതാക്കളെയും പത്രം ഇത്തരത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ ശക്തമായി പിന്തുണക്കുന്ന യെൻ അകിത് തുർക്കിയുടെ വിദേശനയങ്ങളിൽ കടുത്ത നിലപാടുകളാണ് പുലർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.