ലണ്ടൻ: കുറഞ്ഞ കൂലി വാങ്ങി സിറിയയിലെ അഭയാർത്ഥി കുരുന്നുകൾ പണിയെടുക്കുന്നത് 15 മണിക്കൂർ വരെ. തുർക്കിയിലെ ലോകോത്തര വസ്ത്ര ബ്രാൻഡുകളുടെ കമ്പനികളിലാണ് അഭയാർതഥികളായ കുട്ടികൾ ഇത്തരത്തിൽ പണിയെടുക്കുന്നത്. ബി.ബി.സി പനോരമ നടത്തിയ അന്വേഷണത്തിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തെത്തിയിരിക്കുന്നത്.
വസ്ത്രബ്രാൻഡായ മാർക്ക്&സെപൻസറിെൻറ കമ്പനികളിലാണ് പ്രായപൂർത്തിയെത്താവർ ഏറ്റവും കുറഞ്ഞ വേതനത്തിന് 15 മണിക്കൂറിലധികം ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി തുർക്കിയിൽ നിന്ന് യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനായാണ് കുട്ടികൾ അപകടകരമായ സാഹചര്യങ്ങളിലും ജോലി ചെയ്യാൻ തയ്യാറായിരിക്കുന്നത്.
എന്നാൽ സിറിയയിലെ അഭയാർത്ഥികൾ കമ്പനികളിൽ ജോലി ചെയ്യുന്നതിെൻറ ഒരു തെളിവും ഇല്ല. കുട്ടികൾ അനാരോഗ്യകരമാം വിധം പണിയെടുക്കുന്നുവെന്നത് കമ്പനിക്ക് അറിവില്ലെന്നും അങ്ങനെയെങ്കിൽ അത് ഗുരുതരമായ പ്രശ്നമാണെന്നുമാണ് മാർക്ക്&സെപൻസർ പ്രതിനിധി വാർത്തയോട് പ്രതികരിച്ചത്. മറ്റു പല പ്രമുഖ വസ്ത്ര ബ്രാൻഡുകളും ഇൗ വിഷയത്തെ ഗൗരവകരമായി കാണണമെന്നും തങ്ങളുടെ കമ്പനികളിൽ അഭയാർഥികളായ കുട്ടികൾ പണിയെടുക്കുന്നതായി വിവരം കിട്ടിയിട്ടില്ലെന്നും കമ്പനി പ്രതികരിച്ചു.
സിറിയയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരുടെ ആദ്യത്തെ കവാടമാണ് തുർക്കി. തുർക്കിയിലെത്തിയ ശേഷം അവിടെ നിന്ന് മറ്റു പല രാജ്യങ്ങളിലേക്കും കടക്കുകയാണ് പതിവ്. മൂന്നു മില്യൺ അഭയാർത്ഥികൾ തുർക്കിയിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇൗ വർഷമാദ്യം സിറിയൻ അഭയാർത്ഥികളുടെ മോശം തൊഴിൽ സാഹചര്യങ്ങളെകുറിച്ച് റോയിേട്ടഴ്സും റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.