ലണ്ടൻ: ഫിൻസ്ബറി പള്ളിയിൽനിന്ന് തറാവീഹ് നമസ്കാരം കഴിഞ്ഞിറങ്ങിയവർക്കുനേരെ വാഹനമോടിച്ചു കയറ്റിയ ഡാരൻ ഒസ്ബോണിന് (47) തീവ്രവാദബന്ധമില്ലെന്ന് മാതാവ് ക്രിസ്റ്റീൻ. അവൻ ഒരിക്കലും മുസ്ലിംകൾക്കെതിരായിരുന്നില്ല. ടെലിവിഷനിൽ ആ ദൃശ്യങ്ങൾ കണ്ടപ്പോൾ പേടിയാണ് തോന്നിയത്. മറ്റുള്ളവരെപ്പോലെ പ്രശ്നങ്ങളുള്ള ഒരാൾ മാത്രമാണ് അവനെന്നും അവർ പൊലീസിനോടു പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയാരെന്നുപോലും ഡാരന്‍ അറിയില്ലെന്ന് സഹോദരി പറഞ്ഞു. സിംഗപ്പൂരിൽ ജനിച്ച ഡാരെൻറ കുട്ടിക്കാലത്ത് കുടുംബം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. ആക്രമണം നടത്തിയ ഉടൻ ആളുകൾ ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. സംഭവം വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ഡാരെൻറ കുടുംബാംഗങ്ങളും പറയുന്നത്. പൊലീസ് പിടിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ എല്ലാ മുസ്ലിംകളെയും കൊല്ലണെമന്ന് ഡാരൻ ആക്രോശിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.