കിയവ്: യുക്രെയ്ൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ആദ്യഫലം പുറത്തുവന്നപ്പോൾ രാഷ് ട്രീയ പാരമ്പര്യമില്ലാത്ത ഹാസ്യനടൻ വൊളോഡോമിർ സെലൻസ്കി പ്രസിഡൻറ് പെട്രോ പൊരെ ഷെേങ്കായെ പിന്നിലാക്കി ബഹുദൂരം മുന്നിൽ.
പകുതിയിലേറെ ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ, പൊറോഷെങ്കോക്ക് 16.6 ഉം സെലൻസ്കിക്ക് 30.2ഉം ശതമാനം വോട്ടുകളാണ് ലഭിച്ചത്. മുൻ പ്രധാനമന്ത്രി യൂലിയ തിമോഷെങ്കോ 13ശതമാനം വോട്ടുകളുമായി മൂന്നാംസ്ഥാനത്താണ്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് ഫലവും. കിഴക്കൻ യുക്രെയ്നും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് അഴിമതിക്കറ പുരളാത്ത സെലൻസ്കിയുടെ വാഗ്ദാനം.
യൂറോപ്യൻ യൂനിയനെ അനുകൂലിക്കുന്ന നേതാവാണ് സെലൻസ്കി. രാഷ്്ട്രീയത്തിലെത്തും മുമ്പ് നടനും സംവിധായകനുമായിരുന്നു സെലൻസ്കി. ഹാസ്യ ടെലിവിഷൻ പരിപാടികളിലും വേഷമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.