കിയവ്: അബദ്ധത്തിൽ ഇറാൻ സൈന്യം വെടിവെച്ചുവീഴ്ത്തിയ യുക്രെയ്ൻ വിമാനത്തിലെ 11 പേരുടെ മൃതദേഹങ്ങൾ തലസ്ഥാനമാ യ കിയവിലെത്തിച്ചു. ഒമ്പതു വിമാനജീവനക്കാരുടെയും രണ്ടു യാത്രക്കാരുടെയും മൃതദേഹങ്ങളാണ് എത്തിച്ചത്. ബോറിസ് പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾക്ക് യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കി, പ്രധാനമന്ത്രി ഒലക്സി ഗൊഞ്ചറുക് ഉൾപ്പെടെയുള്ള ഉന്നതർ അന്തിമോപചാരം അർപ്പിച്ചു.
സഹപ്രവർത്തകരുടെ മൃതദേഹങ്ങളേറ്റുവാങ്ങിയ യുക്രെയ്ൻ ഇൻറർനാഷനൽ എയർലൈൻസ് ജീവനക്കാരിൽ പലരും വിങ്ങിപ്പൊട്ടി. ജനുവരി എട്ടിന് തെഹ്റാൻ വിമാനത്താവളത്തിൽനിന്ന് കിയവിലേക്കു പുറപ്പെട്ട ബോയിങ് 737 വിമാനമാണ് അബദ്ധത്തിൽ വെടിവെച്ചുവീഴ്ത്തിയത്. വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.