ജനീവ: പ്രിയങ്ക ചോപ്രയെ യൂനിസെഫിൻെറ ഗുഡ്‌വിൽ ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന പാകിസ്താെ ൻറ ആവശ്യം തള്ളി യു.എൻ. ഏതു വ്യക്തിക്കും വിഷയത്തിലുള്ള അവരുടെ കഴിവിനനുസരിച്ച് സംസാരിക്കാനും അഭിപ്രായ പ്രകടനം നടത്താനും അവകാശമുണ്ടെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. വ്യക്തിപരമായ കാഴ്ചപ്പാടുകളും പ്രവൃത്തികളും യൂനിസെഫ് പ്രവർത്തനങ്ങളിൽ പ്രതിഫലിക്കണമെന്നില്ല. എന്നാൽ യുനിസെഫിനെ പ്രതിനിധീകരിച്ച് സംസാരിക്കുേമ്പാൾ സംഘടനയുടെ നയങ്ങളിൽ നിന്നും വ്യതിചലിക്കാതെ വസ്തുതകളെ അടിസ്ഥാനമാക്കി നിഷ്പക്ഷതയോടെ പ്രതികരിക്കാനാകണമെന്നും ഡുജാറിക് പറഞ്ഞു.
യുനിസെഫിെൻറ ഗുഡ്‌വിൽ അംബാസിഡർമാർ കുട്ടികളുടെ അവകാശങ്ങൾ പ്രചരിപ്പിക്കുന്നതിനായി അവരുടെ വ്യക്തിപ്രഭാവവും പ്രശ്സതിയും സമയവും ചെലവഴിക്കാൻ സ്വമേധയാ മുന്നോട്ടു വരുന്ന വളണ്ടിയർമാരാണെന്നും സ്റ്റീഫൻ ഡുജാറിക് വ്യക്തമാക്കി.
പ്രിയങ്ക ചോപ്ര ഇന്ത്യൻ പതാകയുടെ ഇമോജിയോടൊപ്പം ‘‘ജയ് ഹിന്ദ്, ഇന്ത്യൻ സായുധ സേന’’ എന്ന ട്വീറ്റ് ചെയ്തിനെതിരെ സോഷ്യൽ മീഡയയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. കശ്മീർ വിഷയത്തിൽ യുനിസെഫ് അംബാസിഡർ ഇന്ത്യയെ പിന്തുണച്ചുവെന്നാരോപിച്ച് പ്രിയങ്കക്കെതിരെ പാക് മന്ത്രി ഷിരീൻ മസാരി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മസാരി യൂനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ആണവയുദ്ധമുൾപ്പെടെയുള്ള യുദ്ധങ്ങളോടുള്ള പിന്തുണയെന്നത് ഗുഡ്‌വിൽ അംബാസഡർ എന്ന ഐക്യരാഷ്ട്രസഭാ പദവിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നാണ്. പ്രിയങ്കയെ പദവിയില്‍ നിന്ന് ഉടൻ നീക്കം ചെയ്തില്ലെങ്കിൽ സമാധാനത്തിെൻറ അംബാസഡർ എന്ന ആശയത്തെ ലോകം പരിഹാസത്തോടെ കാണുമെന്നും ഷിരീൻ മസാരി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.