യുനൈറ്റഡ് േനഷൻസ്: ഉത്തര കൊറിയക്കെതിരെ ശക്തമായ സാമ്പത്തികഉപരോധത്തിന് യു.എൻ നീക്കം. ഉത്തര കൊറിയയുടെ കയറ്റുമതി വരുമാനം ഗണ്യമായി കുറക്കാൻ ലക്ഷ്യവെച്ചുള്ള പ്രമേയം യു.എൻ രക്ഷാസമിതിയിൽ വോട്ടിനിടും. പ്രധാന വരുമാനസ്രോതസ്സായ കൽക്കരി, ഇരുമ്പയിര്, ലെഡ്, കടൽ വിഭവങ്ങൾ എന്നിവയുടെ കയറ്റുമതി നിരോധിക്കുകയാണ് ലക്ഷ്യം.
ഉത്തര കൊറിയയുടെ സഖ്യചേരികളായ റഷ്യയും ചൈനയും പ്രമേയം പിന്താങ്ങുമെന്നാണ് കരുതുന്നത്. ജൂൈലയിൽ അമേരിക്കയെ മുഴുവൻ വരുതിയിലാക്കാവുന്ന ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചതിനെതുടർന്നാണ് കടുത്തനടപടിക്കുനീക്കം. ഉത്തര െകാറിയയുമായി വ്യാപാരബന്ധം തുടങ്ങുന്നതും ആ രാജ്യത്തെ തൊഴിലാളികൾ വിദേശത്ത് പണിയെടുക്കുന്നതും വിലക്കുന്നതാണ് പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.