അങ്കാറ: ഇസ്രായേൽ രാഷ്ട്ര രൂപവത്കരണത്തിെൻറ 70ാം വാർഷികമായ മേയ് മാസത്തിൽതന്നെ ജറൂസലമിലേക്ക് എംബസി മാറ്റിസ്ഥാപിക്കാൻ പോകുന്ന യു.എസിെൻറ നീക്കം അത്യന്തം ആശങ്കജനകമെന്ന് തുർക്കി. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്നതിെൻറ ഭാഗമായി യു.എസ് എംബസി തെൽ അവീവിൽനിന്നും അവിടേക്ക് മാറ്റിസ്ഥാപിക്കുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഫലസ്തീെൻറ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കൂടെയുണ്ടാവുമെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കണമെന്ന ദുശ്ശാഠ്യത്തിെൻറ ഭാഗമായാണ് യു.എസിെൻറ തീരുമാനമെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) ജറൂസലമിനെ ഫലസ്തീൻ തലസ്ഥാനമായി അംഗീകരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.