ലണ്ടന്‍: മാസങ്ങള്‍ക്കുമുമ്പ് കാണാതായ 150 വര്‍ഷം പഴക്കമുള്ള വിവാഹ ഗൗണ്‍ സമൂഹമാധ്യമത്തിന്‍െറ സഹായത്തോടെ കണ്ടത്തെി. സ്കോട്ട്ലന്‍ഡിലെ ടെസ് നേവാളിന്‍െറ മുതു മുത്തശ്ശിയുടെ ഗൗണാണ് തിരിച്ചുകിട്ടിയിരിക്കുന്നത്. 1870ല്‍ നിര്‍മിച്ച ഈ വിവാഹ ഗൗണ്‍ ടെസ് നേവാളിന്‍െറ കുടുംബസ്വത്തായിരുന്നു. 29കാരിയ ടെസ് 2016ല്‍ വിവാഹിതയായപ്പോഴും ഇതേ ഗൗണാണ് ഉപയോഗിച്ചത്.
വിവാഹത്തിന് ഉപയോഗിച്ചശേഷം ഡ്രൈക്ളീനിങ്ങിന് നല്‍കിയ ഗൗണ്‍ നഷ്ടപ്പെടുകയായിരുന്നു. ഡ്രൈക്ളീനിങ് കട സാമ്പത്തിക പരാധീനതമൂലം അടച്ചുപൂട്ടിയതാണ് ഗൗണ്‍ നഷ്ടപ്പെടാന്‍ കാരണം. എന്നാല്‍, ഇതു സംബന്ധിച്ച് തന്‍െറ
ദുഃഖം അറിയിച്ച് ടെസ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് രണ്ടു ലക്ഷത്തിലധികം പേര്‍ ഷെയര്‍ ചെയ്തു. ഡ്രൈക്ളീനിങ് കട പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തെ ഭൂഉടമ കടയില്‍ നടത്തിയ പരിശോധനയിലാണ് ഗൗണ്‍ കണ്ടത്തെിയത്. സമൂഹമാധ്യമ പോസ്റ്റ് വഴിയാണ് ഗൗണ്‍ നഷ്ടപ്പെട്ട കാര്യം ഭൂഉടമ അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.