ലണ്ടൻ: രാത്രി 8.30ന് പാരിസിലെ ഇൗഫൽ ടവറിെൻറ വിളക്കുകൾ അണഞ്ഞപ്പോൾ ആദ്യം പലർക്കും കാര്യം പിടികിട്ടിയില്ല. ഭൗമ മണിക്കൂർ ആചരിക്കുന്നതിെൻറ ഭാഗമായായിരുന്നു ഇൗഫൽ ടഫർ മിഴിയടച്ചത്. ലണ്ടനിലെ ടവർ ബ്രിഡ്ജും, ബിഗ് ബെന്നും പതിയെ ഇരുട്ടിലായി. ആ സമയത്ത് ലോകത്തിെൻറ വിവിധയിടങ്ങളിലെ ചരിത്രസ്മാരകങ്ങളും വിളക്കുകൾ ഒന്നൊന്നായി അണച്ചുതുടങ്ങി.
ഭൂമിക്ക് നൽകാൻ കഴിയുന്ന ആദരവായാണ് പലരും ഭൗമമണിക്കൂറിനെ കണ്ടത്. സിഡ്നിയിലെ ഒാപ്പറ ഹൗസ്, ന്യൂഡൽഹിയിലെ ഗ്രേറ്റ് ആർച്ച്, ക്വാലാലംപുരിലെ പെട്രോനാസ് ടവർ, സ്കോട്ട്ലൻഡിലെ ഇൗഡിൻബെർഗ് കൊട്ടാരം തുടങ്ങി ലോകത്തിെൻറ പ്രധാനസ്ഥലങ്ങളിലെല്ലാം ഭൗമ മണിക്കൂർ ആചരിച്ചു.
എന്താണ് ഭൗമ മണിക്കൂർ ?
കാലാവസ്ഥ വ്യതിയാന ഭീഷണിക്കെതിരായ ബോധവത്കരണത്തിെൻറ ഭാഗമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നാച്വറിെൻറ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും മാർച്ച് മാസത്തിൽ രാത്രി ഒരു മണിക്കൂർ നേരം വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ വൈദ്യുതോപകരണങ്ങളും അണച്ചിടുന്നതാണ് ഭൗമ മണിക്കൂർ (Earth Hour) എന്നറിയപ്പെടുന്നത്.
ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവർത്തനങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്താൻ ലോകജനതയെ പ്രേരിപ്പിച്ച് വൈദ്യുതി ഉപയോഗം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ എന്നിവ കുറക്കുക വഴി ഭൂമിയെ രക്ഷിക്കുകയെന്നതാണ് ഭൗമ മണിക്കൂർ യജ്ഞത്തിെൻറ ലക്ഷ്യം.
2007ൽ സിഡ്നിയിലാണ് ഭൗമ മണിക്കൂർ ആചരിക്കാനാരംഭിച്ചത്. തുടർന്ന് എല്ലാവർഷവും മാർച്ചിൽ ഇൗ ദിനം ലോകവ്യാപകമായി ആചരിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.