ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിെൻറ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. വിമാനം, ഹെലികോപ്ടർ, എയർഷിപ് എന്നിവയുടെ സാേങ്കതികവിദ്യ സംയോജിപ്പിച്ചു പ്രവർത്തിക്കുന്ന എയർലാൻഡർ 10 എന്ന വിമാനത്തിൽ ഹീലിയമാണ് നിറച്ചിരിക്കുന്നത്. മനുഷ്യരെയും കൊണ്ട് അഞ്ചു ദിവസം വരെ 6,100 മീറ്റർ ഉയരത്തിൽ പറക്കുന്നതിന് രൂപകൽപന ചെയ്തിരിക്കുന്ന വിമാനമാണിത്.
92 മീറ്ററാണ് വിമാനത്തിെൻറ നീളം. ഇൗ മാസം 10ന് ബ്രിട്ടനിൽ നടത്തിയ പരീക്ഷണപ്പറക്കലിൽ വിമാനം മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് എയർലാൻഡർ 10െൻറ ചീഫ് പൈലറ്റ് ഡേവ് േബൺസ് അഭിപ്രായപ്പെട്ടു. യാത്രക്കാരെ കയറ്റാനും ചരക്ക് എത്തിക്കാനും വിമാനം ഉപയോഗിക്കുമെന്ന് നിർമാതാക്കളായ ഹൈബ്രിഡ് എയർ വെഹിക്കിൾസ് കമ്പനി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.