സന്‍ആ: യമനിലെ സ്കോട്ര ദ്വീപിലേക്കു 60 പേരുമായി യാത്രപോയ കപ്പല്‍ കാണാതായി. തുറമുഖ നഗരമായ മുഖല്ലയില്‍നിന്നു സ്കോട്രയിലേക്കു പോയ കപ്പലാണ് കഴിഞ്ഞ അഞ്ചു ദിവസമായി കാണാതായതെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അറുപതോളം പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സോമാലിയന്‍ തീരത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് സ്കോട്ര.
എന്നാല്‍, രണ്ടുപേരെ ഓസ്ട്രിയന്‍, ആസ്ട്രേലിയന്‍ കപ്പലുകള്‍ രക്ഷിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തിരച്ചില്‍ തുടരുകയാണ്. കപ്പല്‍ മുങ്ങാനുള്ള കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.