മരണം 422: ബ്രിട്ടനും സമ്പൂർണ അടച്ചുപൂട്ടലിലേക്ക്​

ലണ്ടൻ: 52പേർ കൂടി മരണത്തിനു കീഴടങ്ങിയതോടെ ബ്രിട്ടനിൽ കേവിഡ്​-19 പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി. ന ിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. വൈറസ്​ബാധ തടയാൻ രാജ്യം ഫ്രാൻസ്​, ഇറ്റലി, സ്​പെയിൻ രാജ്യ ങ്ങ​ളെ പോലെ സമ്പൂർണ അടച്ചുപൂട്ടലിലേക്ക്​ നീങ്ങുകയാണ്​. ബ്രിട്ടനാണ്​ ഏറ്റവുമൊടുവിൽ ലോക്​ഡൗൺ പ്രഖ്യാപിച്ച രാജ്യം. കടുത്ത നിയന്ത്രണം പാലിച്ചില്ലെങ്കിൽ ആഴ്ചകൾക്കകം ബ്രിട്ടൻ ഇറ്റലി പോലെയാകുമെന്ന്​ പ്രധാനമന്ത്രി ബോറ ിസ്​ ജോൺസൺ അറിയിച്ചു. രാജ്യത്തെ 6.6 കോടി ജനങ്ങളും വീട്ടിൽ കഴിയണമെന്നാണ്​ നിർദേശം.

സെനഗൽ, ദക്ഷിണാഫ്രിക്ക, ഐവ റി കോസ്​റ്റ്​ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും കടുത്തനടപടികൾ ഏർപ്പെടുത്തി. ഇറാനിൽ പകുതിയിലേറെ സർക്കാർ ജീവനക്കാരും വീട്ടിൽ കഴിയുകയാണ്​. ചൈനയിൽ 78 പുതിയ കേസുകൾ സ്​ഥിരീകരിച്ചു. കോവിഡി​​​​​െൻറ രണ്ടാം വ്യാപനത്തി​​​​​െൻറ ലക്ഷണങ്ങളായാണ് ആരോഗ്യപ്രവർത്തകർ​ ഇതിനെ വിലയിരുത്തുന്നത്​. ഏഴു മരണവും റിപ്പോർട്ട്​ ചെയ്​തു. തിങ്കളാഴ്​ചയോടെ കോവിഡ്​ ബാധിതരുടെ എണ്ണം 81,171 ആയി. 3277ആണ്​ മരണനിരക്ക്​. 4735 പേർ ചികിത്സയിലാണ്​. പ്രാദേശിക തലത്തിൽ വീണ്ടും വൈറസ്​ പടർന്നാൽ അത്​ രണ്ടാം വ്യാപനത്തിന്​ ഇടയാക്കിയേക്കാം എന്നാണ്​ മുന്നറിയിപ്പുകൾ. വീണ്ടും വൈറസ്​ പടർന്നുപിടിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട്​ കർശന നിയന്ത്രണങ്ങളാണ്​ ചൈന ഏർപ്പെടുത്തിയിരിക്കുന്നത്​.

മ്യാൻമറിൽ ആദ്യമായി രണ്ടുപേർക്ക് രോഗബാധ കണ്ടെത്തി. അമേരിക്കയിൽനിന്ന്​ വന്ന 36ഉം 26ഉം വയസ്സുള്ള മ്യാന്മർ സ്വദേശികൾക്കാണ്​ രോഗമെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്​ ആരോഗ്യവകുപ്പ്​.9037 പേർക്ക്​ രോഗം ബാധിച്ച ദക്ഷിണ ​കൊറിയയിൽ പുതുതായി രോഗബാധ സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്​​. ചൊവ്വാഴ്​ച 76 പുതിയ കേസുകൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 120 പേരാണ്​ ഇതിനകം ദ. കൊറിയയിൽ മരിച്ചത്​.

നാലരക്കോടി മാത്രം ജനങ്ങളുള്ള സ്പെയിനിൽ 524 മരണം കൂടി സ്​ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2696 ആയി. 41,708 പേർക്ക്​ രോഗം സ്​ഥിരീകരിച്ച യു.എസിൽ മരണ സംഖ്യ 582 ആയി. യു.എസ് സംസ്ഥാനങ്ങളായ ഒഹായോ, ലൂസിയാന, ഡെലവെയർ, പെൻസിൽവേനിയ എന്നിവ അതിർത്തികൾ അടച്ചു. കോവിഡ്​ഭീതി നിലനിൽക്കുന്നുണ്ടെന്നു കരുതി അമേരിക്ക അധികകാലം അടച്ചിടാനാകില്ലെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ് പ്രസ്​താവിച്ചു. അമേരിക്കയിലെ കോവിഡ്​ മരണനിരക്ക്​ 582ൽ എത്തിയ സാഹചര്യത്തിലാണ്​ ട്രംപി​​​​​െൻറ പരാമർശം. ഇന്തോനേഷ്യയിൽ 107 പേർക്കു​കൂടി ​ൈവറസ്​ സ്​ഥിരീകരിച്ചു. ഒറ്റദിവസം ആദ്യമായാണ്​ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത്​ ഇത്രയേറെ പേർക്ക്​ രോഗം വരുന്നത്​.

ഏഴു മരണവും സ്​ഥിരീകരിച്ചതോടെ ആകെ 55 പേർ മരിച്ചു. ഇതോടെ ആകെ ​വൈറസ്​ബാധിതരുടെ എണ്ണം 686 ആയി.കോവിഡ്-19 അതിവ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ വീടുകളില്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയുന്നത് ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ശതമാനം ഉണ്ട്​. വൈറസ്​ വ്യാപനത്തി​​​​​െൻറ മൂന്നാംഘട്ടത്തെ പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം രാജ്യങ്ങ​െളല്ലാം കടുത്ത നടപടികളിലേക്ക്​ നീങ്ങിക്കൊണ്ടിരിക്കുകയാണ്​. ഇതി​​​​​െൻറ ഭാഗമായി വിവിധ സർക്കാറുകൾ കൈക്കൊണ്ട അടച്ചിടൽ നടപടിയുടെ ഭാഗമായാണ് ലോകത്താകമാനം 170 കോടി ജനങ്ങൾ വീടുകളിൽ കഴിയുന്നത്.

ഹുബെ നിയന്ത്രണം നീക്കും
വൈറസ്​ പടർന്നുപിടിച്ച ഹുബെയിലെ നിയന്ത്രണം നീക്കാനൊരുങ്ങി ചൈന. ബുധനാഴ്​ചയോടെ യാത്രവിലക്ക്​ നീക്കാനാണ്​ തീരുമാനം. രണ്ടുമാസത്തെ നിയന്ത്രണത്തിനാണ്​ ഇതോടെ അയവു വരുന്നത്​. പുതിയ ഹെൽത്ത്​ കോഡി​​​​െൻറ അടിസ്​ഥാനത്തിൽ ജനങ്ങൾക്ക്​ യാത്ര ചെയ്യാം. അ​േതസമയം ഹുബെ തലസ്​ഥാനമായ വുഹാനിൽ നിയന്ത്രണം തുടരും. വുഹാൻ ആണ്​ വൈറസി​​​​െൻറ പ്രഭവകേന്ദ്രം. ഇവിടത്തെ നിയന്ത്രണം ഏപ്രിൽ എട്ടിന്​ നീക്കുമെന്ന്​​ ​ആരോഗ്യകമീഷൻ അറിയിച്ചു.

Full View

രോഗിക്കൊപ്പം സെൽഫി; ആറുപേർ അറസ്​റ്റിൽ
പാ​കി​സ്​​താ​നി​ൽ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന കോ​വി​ഡ്​ രോ​ഗി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത ആ​റ്​ സ​ർ​ക്കാ​ർ​ ഉ​ദ്യോ​ഗ​സ്​​ഥ​രെ പു​റ​ത്താ​ക്കി. രോ​ഗി​ക്കൊ​പ്പം മാസ്​കുപോലും ധരിക്കാതെ നിൽക്കുന്ന ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സിന്ധ്​ പ്രവിശ്യയിലെ സുക്കുറിലെ കേന്ദ്രത്തിൽനിന്നാണ്​ സെൽഫിയെടുത്തത്​. ഇവിടെ 399പേർക്കാണ്​ വൈറസ്​ ബാധിച്ചത്​.

ജനത കർഫ്യൂവിനെ പ്രകീർത്തിച്ച്​ യു.എസ്​
കോവിഡ്​ പ്രതിരോധനടപടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനംചെയ്​ത ഇന്ത്യയിലെ ജനത കർഫ്യൂവിനെ പ്രകീർത്തിച്ച്​ യു.എസ്​. ഇന്ത്യയിലെ ജനങ്ങളൊന്നടങ്കം ജനത കർഫ്യൂവിന്​ നൽകിയ പിന്തുണ ലോകത്തിന്​ മാതൃകയാണെന്ന്​ സൗത്ത്​​ ആൻഡ്​ സെൻട്രൽ ഏഷ്യ ആക്​റ്റിങ്​ വിദേശകാര്യ സെക്രട്ടറി ആലീസ്​ ജി വെൽസ്​ ട്വീറ്റ്​ ചെയ്​തു.

മരുന്ന്​ പൂഴ്​ത്തിയാൽ നടപടി
യു.എസിൽ ഒറ്റദിവസം 10,000 കോവിഡ്​ കേസുകൾ സ്​ഥിരീകരിച്ച സാഹചര്യത്തിൽ മരുന്നുകളും സാനിറ്റൈസറും മാസ്​കുകളും പോലുള്ള പ്രതിരോധ വസ്​തുക്കളും പൂഴ്​ത്തിവെക്കുന്നത്​ നിരോധിച്ചുകൊണ്ടുള്ള എക്​സിക്യൂട്ടിവ്​ ഉത്തരവിറക്കി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. പൂഴ്​ത്തിവെപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഈ ദുരവസ്​ഥക്കിടയിലും സ്വന്തം ലാഭത്തിനുവേണ്ടി ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്​ ട്രംപ്​ മുന്നറിയിപ്പു നൽകി. ഇതാദ്യമായാണ്​ ഒറ്റ ദിവസം യു.എസിൽ 130 പേർ വൈറസ്​ ബാധിച്ച്​ മരിക്കുന്നത്​. ഇതോടെ ആകെ മരണം 550 ആയി. രാജ്യ​ത്താകെ 43,700 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ന്യൂയോർക്​ സിറ്റിയിലാണ്​ ഏറ്റവും കൂടുതൽ രോഗികളുള്ളത്​. 5085 കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​.

Tags:    
News Summary - ബ്രിട്ടനും സമ്പൂർണ അടച്ചുപൂട്ടലിലേക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.