ബ്രസൽസ്: 2035 ഓടെ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെയും വാനുകളുടെയും വിൽപന നിരോധിക്കാൻ യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളും യൂറോപ്യൻ പാർലമെന്റും കരാറിലെത്തി. ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറംതള്ളൽ കുറക്കുകയാണ് ലക്ഷ്യം.
കാലാവസ്ഥ വ്യതിയാനം തടയുന്നതിന് വ്യക്തമായ നിയമനിർമാണത്തിന് യൂറോപ്യൻ യൂനിയൻ പ്രതിജ്ഞാബദ്ധമാണെന്ന വ്യക്തമായ സൂചനയാണ് യു.എൻ കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്ക് മുന്നോടിയായി നൽകുന്നതെന്ന് യൂറോപ്യൻ പാർലമെന്റ് പരിസ്ഥിതി സമിതി അധ്യക്ഷൻ പാസ്കൽ കാൻഫിൻ പറഞ്ഞു.
2050ഓടെ കാർബൺ പുറംതള്ളൽ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതിനിടെ 2035 എന്ന കാലപരിധി പോരെന്നും 2028 ഓടെ എങ്കിലും വിലക്കണമെന്നും പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.