കിയവ്: റഷ്യൻ സൈന്യം നടത്തുന്ന യുക്രെയ്ൻ അധിനിവേശം അഞ്ചാം ദിവസവും തുടരുന്നു. സമാധാന ചർച്ചകൾ തുടരുന്നതിനിടെ ഇരുഭാഗത്തും ആക്രമണ പ്രത്യാക്രമണ ശ്രമം പുരോഗമിക്കുകയാണ്.
യുക്രെയ്ന് ആയുധങ്ങൾ വാങ്ങി എത്തിച്ചുനൽകുമെന്ന് യൂറോപ്യൻ യൂനിയൻ പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം.
അതിനിടെ ലോക രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണയും ഗ്യാസും വാങ്ങരുതെന്ന് യുക്രെയ്ൻ അഭ്യർഥിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ചോരയാണ് റഷ്യ ഊറ്റുന്നതെന്നും എണ്ണയും ഗ്യാസും വാങ്ങുന്നവർ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നാണ് യുക്രെയ്ൻ പറയുന്നത്.
അതിനിടെ, റഷ്യയുടെ ആക്രമണങ്ങൾക്ക് താവളമായ ബലാറൂസിന് മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ മാധ്യമങ്ങളെ വിലക്കാനും തീരുമാനമായി. റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ വ്യോമപാത നിഷേധിച്ചിട്ടുമുണ്ട്.
- കിയവ് പിടിച്ചെടുക്കാൻ പോരാട്ടം തുടരുന്നു; വെള്ളിയാഴ്ച കിയവിലെ ഉൾപ്രദേശമായ ഒബ്ലോണിലെത്തിയെങ്കിലും റഷ്യൻ സേനക്ക് പിന്നീട് മുന്നേറാനായില്ല.
- അനുരഞ്ജന ചർച്ചക്ക് സാധ്യതകളുമുയരുന്നു
- കിഴക്കൻ കിയവിലെ നീപർ നദിക്കരയിലാണ് റഷ്യൻ സൈന്യം തമ്പടിച്ചിരിക്കുന്നത്
- രണ്ടാമത്തെ വലിയ നഗരമായ ഖർകീവ് പിടിച്ചെടുക്കാൻ പോരാട്ടം ശക്തം. നഗരം നിയന്ത്രണത്തിലെന്ന് യുക്രെയ്ൻ സൈന്യം
- കിയവിലെ എണ്ണസംഭരണശാലക്ക് റഷ്യൻ സൈന്യം തീയിട്ടു, പാർപ്പിട സമുച്ചയങ്ങൾക്കു നേരെ മിസൈൽ ആക്രമണം
- പോരാട്ടത്തിൽ 4,300 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ
- യുക്രെയ്ൻ അഭയാർഥികളുടെ എണ്ണം 3,68,000 കവിഞ്ഞതായി യു.എൻ
- യുക്രെയ്നിന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് പാശ്ചാത്യ രാജ്യങ്ങൾ. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾക്ക് സാധ്യത
- റഷ്യൻ വിമാനങ്ങൾ പ്രവേശിക്കുന്നതിന് വ്യോമമേഖല അടച്ച് ഫ്രാൻസ്
- അധിനിവേശത്തെ തുടർന്ന് റഷ്യക്ക് ലോക പിന്തുണ കുറയുന്നു. സ്വന്തം രാജ്യത്ത് യുദ്ധവിരുദ്ധ റാലികൾ
- യുക്രെയ്നിൽ റഷ്യ മാരകായുധങ്ങൾ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നും ലോകം കരുതിയിരിക്കണമെന്നും ബ്രിട്ടൻ
- യുക്രെയ്ൻ വിഷയത്തിൽ യു.എൻ ആണവ നിരീക്ഷണ സമിതി ബുധനാഴ്ച അടിയന്തര യോഗം ചേരും
- യുക്രെയ്നിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം പൂർണമെന്ന് ഇലോൺ മസ്ക്
- യുക്രെയ്ൻ അധിനിവേശത്തിലേക്ക് നയിച്ചത് യു.എസിന്റെ നിലപാടെന്ന് ഉത്തരകൊറിയ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.